|    Oct 22 Mon, 2018 4:17 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

തോമസ് ചാണ്ടിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയേറി

Published : 22nd September 2017 | Posted By: fsq

 

തിരുവനന്തപുരം: കുട്ടനാട്ടില്‍ റിസോര്‍ട്ടിനായി കായല്‍ കൈയേറിയെന്ന ആരോപണത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയേറി. ഇക്കാര്യത്തില്‍ വിജിലന്‍സിന് നിയമോപദേശം ലഭിച്ചാലുടന്‍ ത്വരിത പരിശോധനയിലേക്ക്് കടക്കുമെന്നാണ് സൂചന. അഡീ. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ ഡി ബാബുവിനോടാണ് വിജിലന്‍സ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടിയത്. മന്ത്രിക്കെതിരേ പ്രാഥമിക പരിശോധന നടക്കട്ടെയെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. പരിശോധന നടന്നില്ലെങ്കില്‍ പരാതി കോടതിയില്‍ എത്തുമെന്ന് വിജിലന്‍സും കരുതുന്നു. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കിയതിനുശേഷം ഉടന്‍ തന്നെ നിയമോപദേശം നല്‍കാനാണ് അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ തീരുമാനം. അതേസമയം, തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ മുന്‍വിധിയില്ലാതെ അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രേശഖരനും അറിയിച്ചു. കായല്‍ കൈയേറ്റ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. കലക്ടറുടെ അന്തിമ റിപോര്‍ട്ട് ലഭ്യമാവാന്‍ സമയമെടുത്തേക്കും. എന്നാല്‍ ഇടക്കാല റിപോര്‍ട്ട് അടുത്തദിവസം തന്നെ ലഭിക്കും. ഇതു ലഭിച്ചാല്‍ ഉടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ മന്ത്രിസഭയില്‍ അംഗമാണെന്നതോ സമ്പന്നനാണെന്നതോ അന്വേഷണത്തെ സ്വാധീനിക്കില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ ആലപ്പുഴ നഗരസഭ പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss