|    Jul 19 Thu, 2018 5:55 am
FLASH NEWS

തോമസ് ചാണ്ടിക്കെതിരേ ദുഷ്പ്രചാരണം : ഇ പി ജയരാജന്‍ എംഎല്‍എ

Published : 26th September 2017 | Posted By: fsq

 

കണ്ണൂര്‍: മന്ത്രി തോമസ് ചാണ്ടിക്കെതിരേ പ്രതിപക്ഷം ദുഷ്പ്രചാരണം നടത്തുകയാണെന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കര്‍ഷക സമിതി കണ്ണൂര്‍ ഹെഡ് പോസ്‌റ്റോഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിയുടെ അഴിമതിക്ക് തെളിവുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ കാണണം. എന്തെങ്കിലും ആക്ഷേപം കേട്ടാലുടന്‍ രാജിവച്ചു പോവുമെന്ന് ആരും വ്യാമോഹിക്കേണ്ട. പ്രതിപക്ഷം പറയുമ്പോള്‍ രാജിവച്ചൊഴിയാന്‍ അവര്‍ തീരുമാനിച്ചതല്ല എല്‍ഡിഎഫ് മന്ത്രിമാര്‍. ആരോപണം ഉന്നയിക്കുന്നവരാണു തെളിവ് കൊണ്ടുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എ പ്രദീപന്‍ അധ്യക്ഷത വഹിച്ചു. പനോളി വല്‍സന്‍, എം പ്രകാശന്‍, കെ പി കുഞ്ഞിക്കൃഷ്ണന്‍, പി കെ ദാമോദരന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss