|    Aug 24 Thu, 2017 1:09 am
FLASH NEWS

തോമസ് ചാണ്ടിക്കെതിരേ എന്‍സിപിയില്‍ പടയൊരുക്കം

Published : 8th August 2017 | Posted By: fsq

 

കോഴിക്കോട്: മന്ത്രി തോമസ്ചാണ്ടിക്കെതിരേ എന്‍സിപിയില്‍ പടയൊരുക്കം. ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ മന്ത്രി തോമസ്ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ  ശക്തമായ വികാരമാണ് ഉയര്‍ന്നത്. എന്‍സിപിയുടെ പത്തു ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രതിരോധത്തിലായതിന് തൊട്ടുപിന്നാലെ മന്ത്രിക്കെതിരേ പാളയത്തില്‍ പട തുടങ്ങിയത് പാര്‍ട്ടിക്ക് തിരിച്ചടിയാവും.ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുന്നതിന് പാര്‍ട്ടി തലത്തില്‍ തന്നെ അന്വേഷണം വേണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. ഇത് സംബന്ധിച്ച് ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ടി പി പീതാംബരന്‍ മാസ്റ്ററെ ധരിപ്പിക്കാനും യോഗം തീരുമാനിച്ചു. ഈ മാസം ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും വിവിധ ജില്ലാ പ്രസിഡന്റുമാര്‍ ഉന്നയിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക