|    Dec 10 Mon, 2018 9:54 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തോമസ് കുര്യന്‍ ഗൂഗ്ള്‍ ക്ലൗഡ് മേധാവി

Published : 18th November 2018 | Posted By: kasim kzm

ന്യൂയോര്‍ക്ക്: രാജ്യാന്തര ടെക് കമ്പനിയായ ഗൂഗഌന്റെ നേതൃനിരയിലേക്ക് ഒരു മലയാളി. ഓറക്കിളിന്റെ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് വിഭാഗം മേധാവിയായിരുന്ന കോട്ടയം കോത്തല സ്വദേശി തോമസ് കുര്യനെ (51)യാണ് ഗൂഗ്ള്‍ ക്ലൗഡ് മേധാവിയായി നിയമിച്ചത്.
നിലവിലെ ഗൂഗ്ള്‍ ക്ലൗഡ് മേധാവി ഡയാന്‍ ഗ്രീനാണ് തന്റെ ബ്ലോഗില്‍ തോമസ് കുര്യന്റെ നിയമനം അറിയിച്ചത്. 26നു തോമസ് കുര്യന്‍ ഗൂഗഌല്‍ പ്രവേശിക്കും. ജനുവരിയില്‍ സിഇഒയായി സ്ഥാനമേല്‍ക്കും. 22 വര്‍ഷമായി ഓറക്കിളില്‍ പ്രവര്‍ത്തിക്കുകയാണ് കുര്യന്‍. രാജ്യാന്തര വെഞ്ച്വര്‍ ഫണ്ട്, ഐടി കമ്പനികളിലെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സില്‍ അഡൈ്വസറി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുര്യന്റെ നേതൃത്വത്തില്‍ ഓറക്കിള്‍ ഫ്യൂഷന്‍ മിഡില്‍വെയര്‍ ബിസിനസില്‍ ഏറെ നേട്ടം കൈവരിച്ചിരുന്നു. 2015ല്‍ പ്രസിഡന്റ് പദവിയിലെത്തിയ കുര്യന്‍ ഒക്ടോബറിലാണ് ഓറക്കിള്‍ വിട്ടത്. കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റിന്റെ ചുമതല വഹിക്കുകയായിരുന്നു. ഒറാക്കിള്‍ മേധാവി ലാരി എല്ലിസണുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഒറാക്കിളില്‍ നിന്നു കുര്യന്‍ രാജിവെച്ചത്.ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് കൂടുതല്‍ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കാന്‍ ഊന്നല്‍ നല്‍കണമെന്ന കുര്യന്റെ നിലപാടാണ് രാജിയിലേക്ക് നയിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss