|    Dec 12 Tue, 2017 12:17 am
Home   >  Todays Paper  >  Page 5  >  

തോമസ് ഉണ്ണിയാടന്റെ മുന്‍ സ്റ്റാഫിനെതിരേ കേരളാ കോണ്‍ഗ്രസ്സില്‍ നടപടി

Published : 17th August 2016 | Posted By: SMR

കോട്ടയം: മുന്‍ ഗവ. ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടന്റെ മുന്‍ സ്റ്റാഫും യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി വി ആര്‍ രാജേഷ് അടക്കം മൂന്നുപേരെ കേരളാ കോണ്‍ഗ്രസ് എമ്മി ല്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ആരോപിച്ചാണ് അന്വേഷണ വിധേയമായി യൂത്ത്ഫ്രണ്ട് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മന്‍, തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് ബിനു കുരുവിള എന്നിവരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം എംപി സസ്‌പെ ന്‍ഡ് ചെയ്തത്.
നിയമസഭാ തിരഞ്ഞെടുപ്പി ല്‍ തിരുവല്ല നിയോജകമണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന ജോസഫ് എം പുതുശ്ശേരിക്കെതിരേ പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ്  നടപടി. അതേസമയം അച്ചടക്കനടപടി എടുത്തതിനു പിന്നില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചില വ്യക്തിതാല്‍പര്യങ്ങളാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും യൂത്ത്ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക