|    Dec 14 Thu, 2017 10:06 am
FLASH NEWS

തോപ്രാംകുടിയില്‍ 30 ലക്ഷം രൂപ മുടക്കി ബസ് ടെര്‍മിനല്‍

Published : 31st October 2017 | Posted By: fsq

 

ചെറുതോണി: തോപ്രാംകുടിയില്‍ എംഎല്‍എ ഫണ്ട് 30 ലക്ഷംരൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന ബസ് ടെര്‍മിനലിന്റെ നിര്‍മാണോദ്ഘാടനം റോഷി അഗസ്റ്റിന്‍ എംഎല്‍എ നിര്‍വഹിച്ചു. നിലവില്‍ ബസ് സ്റ്റാന്റിന്റെ അഭാവംമൂലംതോപ്രാംകുടിയിലെവിവിധ ജങ്ഷനുകളില്‍ നിന്നുമാണ് യാത്രക്കാര്‍ ബസ്‌കയറിയിരുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ വെയിറ്റിങിനുള്ള സ്ഥലവും ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഇല്ലാതിരുന്നതിനാല്‍ ഏറെ അസൗകര്യം സൃഷ്ടിച്ചിരുന്നു. ബസ് സ്റ്റാന്റ് നിര്‍മാണം  പൂര്‍ത്തിയാകുന്നതോടെ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാനാവുമെന്ന്എംഎല്‍എ പറഞ്ഞു. വാത്തിക്കുടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി കെ രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ആഗസ്തിഅഴകത്ത്മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് സെലിന്‍ കുഴിഞ്ഞാലില്‍, പഞ്ചായത്തംഗങ്ങളായ കെ വി ശെല്‍വം, ഉന്മേഷ്‌കെ ജോസ്, ഷാജി കിഴക്കേത്തോട്ടം, ബിനിമോള്‍തോമസ്, പ്രാദേശിക നേതാക്കളായറോണിയോ എബ്രഹാം, തങ്കച്ചന്‍ കാരയ്ക്കാവയലില്‍, എ കെ പ്രിയന്‍, എബി തോമസ്, എബിന്‍ കാഞ്ഞിരതറപ്പേല്‍, അജിത്ത്കളപ്പുരയ്ക്കല്‍, ജോര്‍ജ് അമ്പഴം സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക