|    Jul 26 Wed, 2017 12:32 am
FLASH NEWS

തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ നിന്ന് കായലില്‍ ചാടിയ വിദ്യാര്‍ഥിയെ കാണാതായി

Published : 10th November 2015 | Posted By: SMR

മട്ടാഞ്ചേരി: തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ നിന്ന് കായലില്‍ ചാടിയ വിദ്യാര്‍ഥിയെ കാണാതായി. പറവൂര്‍ തുരുത്തിപ്പുറം കുറ്റിക്കാട്ട് വീട്ടില്‍ ദിലീപിന്റെ മകന്‍ ഡിനിലി(16)നെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. നാട്ടുകാരാണ് ഡിനില്‍ ചാടുന്നത് കണ്ട് പൊലിസിനെ വിവരമറിയിച്ചത്.
കായലില്‍ ഒഴുകി നടന്ന ഡിനിലിന്റെ ബാഗ് മല്‍സ്യബന്ധനം നടത്തുകയായിരുന്ന വള്ളക്കാര്‍ക്ക് ലഭിക്കുകയും ഇതിലെ തിരിച്ചറിയല്‍ രേഖയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലിസ് തിരിച്ചറിഞ്ഞത്. വടക്കേക്കര പൊലിസ് സ്‌റ്റേഷനില്‍ ഡിനിലനെ കാണാനില്ലന്ന് കാണിച്ച് ഇന്നലെ രാവിലെ ബന്ധുക്കള്‍ പരാതിയും നല്‍കിയിരുന്നു.
ഡിനിലിന്റെ ബാഗില്‍ നിന്ന് പറവൂര്‍ വിന്നേഴ്‌സ് കോച്ചിങ് അക്കാദമിയെന്ന പേരിലുള്ള കാര്‍ഡും ലഭിച്ചിട്ടുണ്ട്. ഹാര്‍ബര്‍ പൊലിസ്, കോസ്റ്റല്‍ പൊലിസ്, ഫയര്‍ ഫോഴ്‌സ്, നേവി എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചില്‍ തുടരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക