|    Oct 18 Thu, 2018 10:52 am
FLASH NEWS

തോപ്പുംപടി സ്വദേശിനിയായ യുവതിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

Published : 16th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: തോപ്പുംപടി സ്വദേശിനിയായ യുവതിയുടെ ചിത്രവും ഫോണ്‍ നമ്പറും അസഭ്യമായ അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെ തോപ്പുംപടി പോലിസ് അറസ്റ്റ് ചെയ്തു. കോട്ടയം പാലാ സ്വദേശിയായ സനല്‍ സതീശന്‍(21)നെയാണ് തോപ്പുംപടി എസ്‌ഐ സി ബിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. യുവതിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാലാ ആസ്ഥാനമായുള്ള ബോയ്‌സ് എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഫോട്ടോകള്‍ പ്രചരിപ്പിച്ചത്. ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളും പോലിസ് നിരീക്ഷണത്തിലാണ്. കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അറസ്റ്റ്. അഡീഷണല്‍ എസ്‌ഐ ദിലീപന്‍, എഎസ്‌ഐ സുനില്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഷാബി, സിവില്‍ പോലിസ് ഓഫിസര്‍ സുജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss