|    Mar 24 Fri, 2017 9:49 am
FLASH NEWS

തോണികള്‍ അപകടത്തില്‍പെടുന്നത് പതിവായി; തൊഴിലാളികള്‍ ദുരിതത്തില്‍

Published : 6th September 2016 | Posted By: SMR

മേല്‍പറമ്പ്: കീഴൂരില്‍ അശാസ്ത്രീയമായി അഴിമുഖത്തിനോടടുത്ത് പുലിമുട്ട് നിര്‍മിച്ചത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. കഴിഞ്ഞ 25ന് രണ്ട് തോണികള്‍ മറിഞ്ഞ് 20 ഓളം തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും തോണികളും വലകളും യന്ത്രങ്ങളും നശിക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം 27ന് വീണ്ടും തോണി മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കീഴൂരിലെ ആരിഫ് ബാവയുടെ ഫൈബര്‍ തോണിയാണ് പുലിമുട്ടില്‍ തട്ടി മറിഞ്ഞത്. സ്ഥലത്തെത്തിയ തീരദേശ പോലിസും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്നാണ് അപകടത്തില്‍പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
ഈ അപകടത്തെ തുടര്‍ന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഉന്നത സംഘം സ്ഥലത്തെത്തിയിരുന്നു. ഫിഷറീസ് മന്ത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായില്ല.
ഇന്നലെ രാവിലെ മല്‍സ്യബന്ധനത്തിന് പോയ തോണി പുലിമുട്ടിന് സമീപം മറിഞ്ഞു. 10 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ദേളിയിലെ സിദ്ദീഖിന്റെ തോണിയില്‍ മല്‍സ്യബന്ധനത്തിന് പോകുന്നതിനിടെയാണ് അപകടം.കീഴൂരിലെ ശശി, രതീഷ്, സുരേഷ്, ബേക്കലിലെ പവീഷ്, ചിത്രന്‍, നമ്പീശന്‍, ഗോകുല്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. മൂന്നാംതവണയാണ് ഇവിടെ തോണി മറിയുന്നത്.
അശാസ്ത്രീയ പുലിമുട്ടിനെതിരെ മല്‍സ്യത്തൊഴിലാളികള്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. മല്‍സ്യത്തൊഴിലാളികള്‍ ജീവന്‍ പണയംവച്ചാണ് കടലില്‍ പോകുന്നത്. എന്നാല്‍പുലിമുട്ട് മല്‍സ്യത്തൊഴിലാളികളുടെ ജീവനും ജീവിതോപാധിക്കും കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക