|    Aug 19 Sun, 2018 1:21 am
FLASH NEWS

തോട് സംരക്ഷണം: മുളംതൈകള്‍ നട്ടു

Published : 31st December 2017 | Posted By: kasim kzm

തൊടുപഴ: ജലസംരക്ഷണമെന്ന ലക്ഷ്യവുമായി തൊടുപുഴ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് ക്യാംപ് അംഗങ്ങള്‍ കോലാനി തോടിന്റെ ഇരുവശങ്ങളിലും മുളംതൈകള്‍ നട്ടുപിടിപ്പിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍നായര്‍ തൈകള്‍ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ അജി പാലത്തിങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ചുങ്കം തണല്‍ റസിഡന്‍സ് അസ്സോസിയേഷന്റെയും മുനിസിപ്പല്‍ ജൈവവൈവിധ്യ പരിപാലന സമിതിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നെഹൃ യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ കെ ഹരിലാല്‍, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓഡിനേറ്റര്‍ എന്‍ രവീന്ദ്രന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ഐഷ ഇസ്മായില്‍, സ്‌കൂള്‍ അദ്ധ്യാപകരായ നൈജ നായര്‍, വത്സ സി ആര്‍, പി വി അനില്‍, ദീപ ആന്‍ തോമസ്, വോളന്റിയര്‍ ലീഡര്‍മാരായ അബിന്‍ ദാസ്, ജിഷ്ണു, റിഫാന മുബാറക് പരിപാടിക്ക് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss