|    Jan 25 Wed, 2017 5:01 am
FLASH NEWS

തോട് നികത്തി സ്ഥലം കൈയേറാന്‍ ശ്രമം : നിയമ നടപടി വേണ്ടെന്ന പഞ്ചായത്ത് തീരുമാനത്തിനെതിരേ പ്രതിഷേധം

Published : 11th January 2017 | Posted By: fsq

 

കാലടി: കാലടി പഞ്ചായത്തില്‍ ചെമ്പിച്ചേരി പാടത്ത് ഉടുമ്പുഴ തോട് നികത്തി സ്ഥലം കൈയേറാന്‍ ശ്രമിച്ചവര്‍ക്കെതിരേ നിയമ നടപടി വേണ്ടെന്ന പഞ്ചായത്ത് തീരുമാനത്തിനെതിരേ പ്രതിഷേധമുയരുന്നു. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ പ്രതിപക്ഷ അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. തോട് നികത്തിയതുമായി ബന്ധപ്പെട്ട് സമീപവാസികള്‍ പരാതിയുമായി പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചതിനെ തുടര്‍ന്ന് ഈ പ്രവൃത്തി ചെയ്ത വ്യക്തിക്കെതിരേ നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് സെക്രട്ടറി പോലിസിന് നല്‍കിയ കത്ത് ഇന്നലെ നടന്ന കമ്മിറ്റി തീരുമാനത്തോടെ പിന്‍വലിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഉടുമ്പുഴ തോടിന്റെ ഭാഗം സ്വകാര്യ വ്യക്തി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണിട്ട് മൂടി ഗതിമാറ്റി ഒഴുക്കാന്‍ ശ്രമിച്ചത്. ഇതിനായി കുറെ ഭാഗം മൂടിക്കഴിഞ്ഞപ്പോഴാണ് വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിയതും തടസ്സപ്പെടുത്തിയതും. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച പഞ്ചായത്തില്‍ യോഗം വിളിച്ചിരുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അജണ്ടവച്ച് ഇന്നലെചേര്‍ന്ന യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമായി. നിയമ നടപടി വേണ്ടെന്നും തോട് പഴയതു പോലെ പുന:സ്ഥാപിച്ചാല്‍ മതിയെന്നും പ്രസിഡന്റും ഭരണകക്ഷിയംഗങ്ങളും നിലപാടെടുക്കുകയായിരുന്നു. ഇത് ചോദ്യംചെയ്ത് പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയതോടെ കമ്മിറ്റിയില്‍ ബഹളമായി. ഭൂരിപക്ഷ അഭിപ്രായത്തോടെ ഇക്കാര്യം തീരുമാനിക്കുകയും ഇതു സംബന്ധിച്ച് പോലിസിന് കത്ത് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ തീരുമാനത്തിനെതിരേ പ്രതിപക്ഷ അംഗങ്ങളായ അ ല്‍ഫോന്‍സ പൗലോസ്, പി വി സ്റ്റാര്‍ളി, മെര്‍ളി ആന്റണി, സ്മിന ഷൈജു, മിനി ബിജു, അജി മണി എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തി. സ്വതന്ത്ര അംഗം കെ ടി എല്‍ദോസ് കമ്മിറ്റിയില്‍ പ്രതിഷേധിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ വ ന്‍ പ്രതിഷേധമുയര്‍ന്നുകഴിഞ്ഞു. സമീപ വാര്‍ഡുകളിലെ പഞ്ചായത്തംഗങ്ങ ള്‍പോലും ഈ യോഗത്തെ കുറിച്ച് അറിഞ്ഞില്ലെന്ന പരാതിയുമുണ്ട്. പെരിയാറിന്റെ കൈത്തോടായ ഉടുമ്പുഴ തോട് ഈ പ്രദേശത്തെ ജല ശ്രോതസ്സാണ്. ചെമ്പിച്ചേരി ഭാഗത്ത് പലരും തോട്  കൈയേറിയിട്ടുള്ളതായി പരാതിയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക