|    Jul 26 Wed, 2017 6:15 pm
FLASH NEWS

തോട്ടുമുഴി-കാഞ്ഞിരപ്പാറ റോഡ് നിര്‍മാണം: സ്ഥലം നല്‍കിയ കുടുംബങ്ങളുടെ വീട് അപകട ഭീഷണിയില്‍

Published : 5th June 2016 | Posted By: SMR

താമരശ്ശേരി: റോഡ് നിര്‍മാണത്തിനു സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങള്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍. കോടഞ്ചേരി മുറമ്പാത്തി തോട്ടുമുഴി പടിക്കത്തൊടി അബ്ബാസ്, സഹോദരി നെയ്യന്‍ ബിയ്യൂട്ടി എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. തോട്ടുമുഴി-കാഞ്ഞിരപ്പാറ റോഡ് നിര്‍മാണത്തിനു ഇവര്‍ ഭൂമി വിട്ടു കൊടുത്തിരുന്നു.
ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുന്ന റോഡിന് ഇരുപുറങ്ങളിലും ഉള്ളവര്‍ നാലുമീറ്റര്‍ വീതം വിട്ടു കൊടുക്കാനായിരുന്നു ധാരണ. എന്നാല്‍ ഇവരുടെ ഭൂമി അധികമായി ഇടിച്ചെടുത്തതായി ആരോപണം ഉയരുന്നു. ഏറെ ഉയരത്തിലുള്ള മണ്ണ് അശാസ്ത്രീയമായി ഇടിച്ചതാണ് വീടുകള്‍ ഏതു സമയത്തും നിലം പൊത്തുന്ന അവസ്ഥയുണ്ടാവാന്‍ കാരണമായിരിക്കുന്നത്. മഴ പെയ്തതോടെ വീടിന്റെ തറയില്‍ വിള്ളല്‍ വീഴുകയും മണ്ണിടിയാനും തുടങ്ങിയിരിക്കുന്നു. ഭയന്ന കുടുംബങ്ങള്‍ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, എംഎല്‍എ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് സഹോദരങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക