|    Aug 24 Thu, 2017 1:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തോട്ടില്‍ വീണ് ഒന്നര വയസ്സുകാരനെ കാണാതായി

Published : 4th June 2017 | Posted By: fsq

 

പത്തനംതിട്ട: വി കോട്ടയത്ത് തോട്ടില്‍ വീണ് ഒന്നര വയസ്സുകാരനെ കാണാതായി. വി കോട്ടയം തുണ്ടിയില്‍ തെക്കേതില്‍ ജിനുവിന്റെയും വിദ്യയുടെയും മകന്‍ ആദിദേവിനെയാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ രാവിലെ 11ഓടെ കാണാതാവുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ട മാതാവ് വിദ്യ സമീപവാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ്, കോന്നി പോലിസ്, നാട്ടുകാരും ചേര്‍ന്ന് പ്രദേശത്തു വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇവരുടെ വീടിനു സമീപത്തു കൂടി ഒഴുകുന്ന ചെറിയ തോട്ടിലേക്കു സമീപത്തെ പാറമടയില്‍ നിന്ന് അപ്രതീക്ഷിതമായി വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് ഇവരുടെ വീടിന്റെ മുറ്റത്തേക്കു വെള്ളം കയറിയിരുന്നു. ഇതില്‍പെട്ട് കുട്ടി ഒഴുകിപ്പോയതാവാമെന്നാണു സംശയം. ഇവരുടെ വീട്ടിലേക്കുള്ള വഴി സമീപവാസി കെട്ടിയടച്ചതിനെ തുടര്‍ന്ന് പുറംലോകത്തേെക്കത്താന്‍ ഈ തോടിനെയാണ് ആശ്രയിച്ചിരുന്നത്. ഇതിനിടയിലാണ് ഏക മകനെ നഷ്ടമായ ദുരന്തമുണ്ടായത്. ജിനു സ്വകാര്യ ബസ്സില്‍ ക്ലീനറാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക