|    Dec 19 Wed, 2018 12:47 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

Published : 5th November 2018 | Posted By: kasim kzm

ഒറ്റപ്പാലം: മുളത്തൂര്‍ തോട്ടില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മുരക്കുംപറ്റ കല്ലടിക്കുന്ന് പഴങ്കുളത്തിങ്ങല്‍ ബഷീറിന്റെ മകന്‍ സുലൈമാന്‍ (11) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11ഓടെ മദ്‌റസ വിട്ട് വീട്ടിലേക്ക് മടങ്ങുംവഴിയാണ് സംഭവം. സുഹൃത്തുക്കളുമായി മുളഞ്ഞൂര്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ സുലൈമാന്‍ കാല്‍വഴുതി തോട്ടില്‍ മുങ്ങിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായവര്‍ ബഹളം വച്ചതിനെ തുടര്‍ന്നെത്തിയ നാട്ടുകാര്‍ സുലൈമാനെ കരയ്‌ക്കെടുത്ത് കണ്ണിയംപുറത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മേല്‍നടപടികള്‍ക്കു ശേഷം പോലിസ് മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുകൊടുത്തു. വരോട് യുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: റഹ്മത്ത്. സഹോദരങ്ങള്‍: ഷഫീഖ്, ഷിഫാനത്ത്, ഷിബില്‍, ഷെമില്‍. ഖബറടക്കം ഇന്ന് മുരുംക്കുംപറ്റ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss