|    Apr 25 Wed, 2018 2:51 am
FLASH NEWS

തോട്ടിപ്പണിയിലെ സംവരണം ഇനി ബ്രാഹ്മണര്‍ക്കും!

Published : 10th November 2015 | Posted By: G.A.G

ucha
റിവുനേടുന്നതില്‍നിന്ന് നൂറ്റാണ്ടുകളോളം ദലിതനെ മാറ്റിനിര്‍ത്തിയ പാരമ്പര്യമാണ് ആര്‍ഷഭാരതത്തിന്റേത്. സ്വാതന്ത്ര്യാനന്തരം ആ മാറ്റിനിര്‍ത്തലിന് പകരമായി ദലിതസമൂഹത്തിന് രാജ്യം വച്ചുനീട്ടിയത് സംവരണമാണ്. അതു തന്നെ വേണ്ടവിധം അവകാശപ്പെട്ടവരില്‍ എത്തിയിരുന്നില്ല. അഥവാ എത്തിയാല്‍ തന്നെ അവരില്‍ പലര്‍ക്കും വേണ്ടവിധം തിളങ്ങാനാവുന്നില്ല. നൂറ്റാണ്ടുകളായി മറ്റുള്ളവരുടെ മുന്നില്‍ ഓച്ഛാനിച്ചുനിന്നാണ് ശീലം. അറിവ് കേട്ടു പോലും നേടാതിരിക്കാന്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ചിട്ടുണ്ട് സവര്‍ണന്‍. യഥാര്‍ഥത്തില്‍ ദലിതരോട് കാട്ടിയ ക്രൂരതയുടെ പ്രായശ്ചിത്തം 68 വര്‍ഷം കൊണ്ട് തീരുന്നതല്ല. എന്നിട്ടും സംവരണം ഇനി മെറിറ്റിന്റെ അടിസ്ഥാനത്തില്‍ വേണം എന്നു പറയുകയാണ് രാജ്യത്തെ പരമോന്നത നീതിപീഠം. ഇതേ കുറിച്ച് മുഖപുസ്തകത്തിലെ ഒരു പ്രതികരണം.രൂപേഷ് കുമാര്‍ എഴുതുന്നു: ഉന്നത വിദ്യാഭ്യാസ രംഗത്തെ സംവരണം അവസാനിപ്പിച്ച് കഴിവുള്ളവര്‍ക്ക് നല്‍കണം- സുപ്രിം കോടതി. വേണം, വേണം, സംവരണം അവസാനിപ്പിക്കണം. അങ്ങനെ അവസാനിപ്പിക്കുമ്പോള്‍, ചേരികളിലെ പട്ടിക ജാതി സംവരണം അവസാനിപ്പിച്ച് അവിടെ ബ്രാഹ്മണരെ പാര്‍പ്പിക്കണം. ലക്ഷം വീട് കോളനികള്‍ ബ്രാഹ്മണര്‍ക്ക് താമസിക്കാന്‍ കൊടുക്കണം. പട്ടികജാതിക്കാര്‍ മാത്രം സുഖിച്ചാല്‍ പോരല്ലോ. സ്ഥലമില്ലാത്തതു കൊണ്ട് വീടിനുള്ളില്‍ ശവം കുഴിച്ചിടുന്ന തമാശയെക്കുറിച്ച് പഠിക്കാന്‍ ബ്രാഹ്മണര്‍ക്ക് അവസരം കൊടുക്കണം. പബ്ലിക് കക്കൂസ് കഴുകുന്ന പണിയില്‍ പട്ടിക ജാതിക്കാരെ ഒഴിവാക്കി ബ്രാഹ്മണരെ നിയമിക്കണം. നല്ല പൊള്ളുന്ന ചൂടത്ത് പറമ്പിലും പാടത്തും കെളക്കാന്‍ കര്‍ഷക തൊഴിലാളി പട്ടികജാതി സംവരണം അവസാനിപ്പിച്ചു ബ്രാഹ്മണര്‍ക്കും അവസരം കൊടുക്കണം. കക്കൂസ് ഇല്ലാത്ത ഇടത്ത് പബ്ലിക് ആയി തൂറാന്‍ ബ്രാഹ്മണര്‍ക്കും അവസരം കൊടുക്കണം. മുകളിലുള്ള ലിസ്റ്റിലെ ഇടങ്ങളിലും സംവരണം അവസാനിപ്പിച്ചു ബ്രാഹ്മണര്‍ക്കും തുല്യ നീതി ലഭിക്കാന്‍ ബഹുമാനപ്പെട്ട സുപ്രിം കോടതിയോട് വിനീതമായി അപേക്ഷിക്കുന്നു.പിന്നെ ‘കഴിവ് ഉള്ളവര്‍ക്ക്’ ഉന്നത വിദ്യാഭ്യാസം. പറ്റുമെങ്കില്‍ സുപ്രിം കോടതി ഒരു കാര്യം കൂടി ചെയ്യണം. ഇവിടെ ജാതി വിവേചനം നിലനില്‍ക്കുന്നില്ല എന്നു പറഞ്ഞു ചരിത്രം മായ്ക്കുന്ന ‘ഗംഭീര കഴിവ്’ പ്രകടിപ്പിക്കുന്ന സകലര്‍ക്കും ഓരോരോ താമ്രപത്രം നല്‍കി അംഗീകരിക്കണം. അനുഗ്രഹിക്കണം. ഏളിച്ചു കൊണ്ട് നടക്കണം. ഒരു താമ്രപത്രം സ്വന്തം അലമാരയില്‍ സുപ്രിം കോടതിക്കും സൂക്ഷിക്കാം. പൊളിക്കും…..!

മൈ നെയിം ഈസ് ഖാന്‍ കിങ് ഖാന്‍

SHAHRUKH-KHAN-newഅങ്ങനെയണ് കിങ് ഖാന്‍. എന്നും പറയേണ്ടത് പറയേണ്ട സമയത്ത് മുഖം നോക്കാതെ പറഞ്ഞിരിക്കും. ഷാരൂഖ് ഖാനോട് ഇന്ത്യ വിട്ട് പാകിസ്താനിലേക്ക് വരാന്‍ ആഹ്വാനം ചെയ്ത ഹാഫിസ് സഈദിനും പാകിസ്താനിലേക്ക് നാടുവിടാന്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന സ്വാധി പ്രാചിക്കും ചുട്ടമറുപടിയുമായി എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവനും അദ്ദേഹത്തിന് പിന്തുണയുമായി വന്നു. എന്റെ പിതാവും കൂടി പൊരുതി നേടിത്തന്നതാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം. അത് ആരുടെയും സ്വകാര്യസ്വത്തല്ല. മറ്റാരേക്കാളും ഇവിടെ ജീവിക്കാന്‍ എനിക്ക് അവകാശമുണ്ട്.

ഞാന്‍ എവിടേക്കും പോവുന്നില്ല. അതുകൊണ്ട് എല്ലാവരും വായടക്കണം എന്നാണ് ഷാരൂഷ് ഖാന്‍ പറഞ്ഞത്. സ്വാധി പ്രാചി ചില പള്ളിയിലച്ചന്മാരെ പോലെയാ, ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് നരകത്തില്‍ കൊണ്ടുപോകാന്‍ ഹോള്‍സെയിലെടുത്തിരിക്കുകയല്ലേ! പ്രാചിക്ക് അത് പാകിസ്താന്‍ ആണെന്നു മാത്രം. ‘അവക്ക് പ്രാന്താടീ!’ എന്നാണ് ജിക്കു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്. ചെറുപ്രായത്തില്‍ തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയ താജ്, പെഷാവര്‍ കേന്ദ്രീകരിച്ച് ക്വിറ്റ് ഇന്ത്യ സമരത്തിലെ മുന്നണി പോരാളി ആയിരുന്നു.വിഭജനാനന്തരം പാകിസ്താന്‍ വിട്ട് ഇന്ത്യയില്‍ താമസമാക്കിയ രാജ്യസ്‌നേഹി.

അദ്ദേഹത്തിന്റെ സഹോദരന്‍ ഗുലാം മുഹമ്മദ് ഖാന്‍ 1948 മുതല്‍ 1954 വരെ പെഷാവറില്‍ ജയിലില്‍ അടക്കപ്പെടാനുള്ള കാരണം, അഖണ്ഡ ഭാരതത്തിനു വേണ്ടി നില കൊണ്ടു എന്നായിരുന്നു!! പരമ്പരാഗതമായി സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബം. ഭാരതസര്‍ക്കാര്‍ ‘താമ്രപത്രം’ നല്‍കി ബഹുമാനിച്ച, താജ് മുഹമ്മദ് ഖാന്റെ മകനാണു കിങ് ഖാന്‍ എന്ന ഷാരുഖ് ഖാന്‍.എന്നിട്ട്, സ്വാതന്ത്ര്യ സമരം നടക്കുമ്പോള്‍ ശാഖയില്‍ കബഡി കളിച്ചു സമയം കൊല്ലുകയായിരുന്ന, ആന്തമാന്‍ ജയിലില്‍ നിന്നു മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ട സവര്‍ക്കറുടെ, ക്വിറ്റ് ഇന്ത്യ സമരകാലത്ത് മാപ്പു പറഞ്ഞ വാജ്‌പേയുടെ അനുയായികള്‍ ഷാരുഖ് ഖാന്റെ ദേശസ്‌നേഹം ചോദ്യം ചെയുന്നു !! ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു വന്ന ഒരു കുറിപ്പ് പറയുന്നത് ഇങ്ങനെയാണ്: ”എന്റെ പിതാവും കൂടെ പൊരുതി നേടിത്തന്നതാണ് ഈ രാജ്യ  ത്തിന്റെ സ്വാതന്ത്ര്യം എന്ന ഷാരൂഖ് ഖാന്‍ ഡയലോഗില്‍ സങ്കികള്‍ ശരിക്കും പെട്ടു…”സ്വാതന്ത്ര്യസമരത്തില്‍ സങ്കികളുടെ അയല്‍വാസികള്‍ പോലും പങ്കെടുത്തിട്ടുണ്ടാവില്ല,  ഇല്ലേ നാലു തള്ള് എങ്കിലും തള്ളി അയല്‍വാസിയെ അച്ഛനാക്കി തിരിച്ചു ഡയലോഗ് വിട്ടേനെ എന്നാണ് ഫോട്ടോഗ്രാഫറായ രാംകുമാറിന്റെ നിരീക്ഷണം. കലാ, കായികരംഗങ്ങളില്‍ അസംതൃപ്തരായ മുസ്‌ലിംകള്‍ക്ക് പാകിസ്താനില്‍ ഇടം കൊടുക്കാമെന്നാണ് ഹാഫിസ് സഈദിന്റെ വാഗ്ദാനം.

ഇവിടത്തെ പ്രശ്‌നം അസംതൃപ്തിയല്ല, അസഹിഷ്ണുതയാണ്. അതിനു പരിഹാരമുണ്ടാക്കാന്‍ പാകിസ്താനോ താങ്കള്‍ക്കോ ആവില്ല. അത് ഞങ്ങള്‍, ഇന്ത്യക്കാര്‍ തന്നെ പരിഹരിക്കാന്‍ കഴിവുള്ളവരാണെന്ന് കഴിഞ്ഞ ആഴ്ചകളില്‍ ഈ നാട്ടില്‍ ഉയര്‍ന്നുവന്ന ജാഗരണം തെളിയിക്കുന്നുണ്ട്. അല്ലെങ്കിലും നിങ്ങളാണോ സഹിഷ്ണുതയും സംതൃപ്തിയും നല്‍കാന്‍ പോവുന്നത്?ദിനേന സ്‌ഫോടനങ്ങളിലും പോലിസിന്റെയും പട്ടാളത്തിന്റെയും തോക്കിന്‍ കുഴലിനു മുമ്പിലും അവസാനിക്കുന്ന സ്വന്തം നാട്ടുകാരുടെ കാര്യം പരിഹരിച്ചിട്ടു പോരെ ഈ വാചകക്കസര്‍ത്ത് എന്നാണ് സി പി മുഹമ്മദാലി ചോദിക്കുന്നത്.  ി

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss