|    Jun 23 Fri, 2017 3:41 pm
FLASH NEWS

തോട്ടട ഗവ. എച്ച്എസ്എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Published : 12th November 2016 | Posted By: SMR

കണ്ണൂര്‍: കേരളത്തിലെ 1000 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രാരംഭഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട തോട്ടട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. മുന്‍ എംഎല്‍എ എ പി അബ്ദുല്ലക്കുട്ടിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിട സമുച്ഛയവും സ്മാര്‍ട്ട് ക്ലാസ് റൂമും മന്ത്രി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ശാസ്ത്ര-ഗണിത-മാനവിക വിഷയങ്ങള്‍ വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം കൂടിയാവുന്നതോടെ സാധാരണക്കാരായ കുട്ടികള്‍ക്ക് ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കായിക മേളയില്‍ ഗുസ്തി മല്‍സരത്തില്‍ വെങ്കലമെഡല്‍ നേടിയ ആല്‍വിന്‍ വര്‍ക്ഷീസിനെ മന്ത്രി അനുമോദിച്ചു. സഗരസഭ കൗണ്‍സിലര്‍ എ പി അജിത അധ്യക്ഷത വഹിച്ചു. കെ വി രവീന്ദ്രന്‍, കെ രവീന്ദ്രന്‍, മോഹനന്‍ കുന്നോത്താന്‍, എ പ്രകാശ്, പി വി പ്രദീപന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.  ആര്‍ ഐ പ്രശാന്ത്, പി മുരളി, ഡോ. എം പത്മനാഭന്‍, പി ഒ മുരളീധരന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക