|    Jul 21 Sat, 2018 1:20 pm
FLASH NEWS

തോട്ടടയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 26 പേര്‍ക്ക് പരിക്ക്

Published : 26th September 2017 | Posted By: fsq

 

കണ്ണൂര്‍: തോട്ടടയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 26 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരം. തോട്ടട കാഞ്ഞങ്ങാട്് പള്ളിക്ക് സമീപത്തെ വളവില്‍ ഇന്നലെ വൈകീട്ട് 4.50ഓടെയാണ് അപകടമുണ്ടായത്. എടക്കാട് സ്വദേശിനി സബ്‌ന (17), സുരേഷ്ബാബു (49) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ താണ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികില്‍സയിലാണ്. മറ്റുള്ളവരെ പ്രഥമിക ചികില്‍സ നല്‍കി വിട്ടയച്ചു.   കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന അശ്വമേധം ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇടിയില്‍ ബസ്സുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ക്രെയിന്‍ ഉപയോഗിച്ച് ബസ്സുകള്‍ റോഡില്‍ നിന്നു നീക്കി.  എടക്കാട് പോലിസ് സംഘവും കണ്ണൂരില്‍ നിന്നുള്ള അഗ്‌നിശമനസേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സംഭവത്തെ തുടര്‍ന്ന് ഏറെനേരം  തോട്ടട വഴിയുള്ള ഗതാഗതം സ്തംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss