|    Jan 25 Wed, 2017 7:05 am
FLASH NEWS

തോട്ടം സമരത്തിന് ഐക്യദാര്‍ഢ്യം: എസ്.ഡി.പി.ഐ.

Published : 9th October 2015 | Posted By: swapna en

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ വേതനപ്രശ്‌നം പരിഹരിക്കാന്‍ നടന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മീഷന്‍ യോഗം തീരുമാനമാവാതെ പിരിഞ്ഞതിനു കാരണം സര്‍ക്കാരിന് തോട്ടംതൊഴിലാളികളോടുള്ള അവഗണനയാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ദിവസക്കൂലിയില്‍ ദുരിതപൂര്‍ണമായ ചുറ്റുപാടില്‍ ജീവിക്കുന്ന തോട്ടംതൊഴിലാളികളോട് മനുഷ്യത്വപൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ തോട്ടംമുതലാളിമാര്‍ തയ്യാറാവണം. സര്‍ക്കാരും യൂനിയനുകളും തോട്ടം മാനേജ്‌മെന്റുകളും ഒത്തുകളിക്കുകയാണെന്ന പൊമ്പിളൈ ഒരുമൈ  പ്രവര്‍ത്തകരുടെ ആരോപണം ശരിയാണെന്ന് വിശ്വസിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. സമരം ചെയ്യുന്ന തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനവ്യാപകമായി പ്രകടനം നടത്താന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക