|    Jul 16 Mon, 2018 4:33 pm
FLASH NEWS

തോട്ടം മേഖലയില്‍ തൊഴിലുറപ്പ് തൊഴിലാളികളില്‍ നിന്നു പണം പിരിക്കുന്നു

Published : 11th August 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: തൊഴിലുറപ്പ് തൊഴിലാളികളില്‍ നിന്നു പണപ്പിരിവ് നടത്തുന്നു. പാര്‍ട്ടി ഫണ്ടിലേക്കുള്ള പണപ്പിരിവെന്ന് ആരോപണം. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും തൊഴിലുറപ്പ് തൊഴിലാളികളില്‍ നിന്നും പണപ്പിരിവ് നടത്തുണ്ട്. ഓരോ തൊഴിലാളികളില്‍ നിന്നും 20, 200, രൂപകളാണ് വ്യത്യസ്ഥ നിരക്കില്‍ പിരിക്കുന്നത്. 23 വാര്‍ഡുകളില്‍ രണ്ടായിരത്തോളം തൊഴിലാളികളാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് പണിയ്ക്ക് ഇറങ്ങുന്നത്. ഇവരില്‍ നിന്നുമാണ് വ്യത്യസ്ഥ നിരക്കില്‍ രസീത് പോലും നല്‍കാതെ പൈസ പിരിച്ചെടുക്കുന്നത്. ഓരോ വാര്‍ഡുകളിലും പണികള്‍ ഏറ്റെടുത്തു ചെയ്യുന്നതിന് കുടുംബശ്രീ നിയമിക്കുന്ന മേറ്റ്മാരെ ഉപയോഗിച്ചാണ് പണപ്പിരിവ് നടത്തുന്നത്. പാര്‍ട്ടി സ്വാധീനമുള്ള വാര്‍ഡുകളില്‍ 200 രൂപ വീതമാണ് ഓരോ തൊഴിലാളികളില്‍ നിന്നും ആവശ്യപ്പെട്ടിരിക്കുന്നത്. പിരിവ് നല്‍കിയില്ലെങ്കില്‍ അടുത്ത തവണത്തെ പണിക്കുള്ള മസ്‌റൂംളില്‍ നിന്നും ഒഴിവാക്കുമെന്ന ഭയത്താല്‍ തൊഴിലാളികള്‍ പണം കൊടുക്കാന്‍ നിര്‍ബന്ധിതരാവേണ്ട അവസ്ഥയിലാണ്. ചില വാര്‍ഡുകളില്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വങ്ങള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയതോടെ പാര്‍ട്ടി മെംബര്‍ഷിപ്പുള്ള അംഗങ്ങളോട് മാത്രം കൂടിയ തുക വാങ്ങിയാല്‍ മതിയെന്നാണ് പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമായി എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂനിയ (സി.ഐ.ടി.യു) ന്റെ   നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചിരുന്നു. സമരത്തിനു ചിലവായ തുക കണ്ടെത്തുന്നതിനു വേണ്ടി ഓരോ തൊഴിലാളികളുടെ പക്കലും നിന്നും നിശ്ചിത തുക പിരിക്കുന്നതിന് പുറമെയാണ് യൂനിയന്‍ പ്രവര്‍ത്തന ഫണ്ടിലേക്ക് എന്ന പേരില്‍  പണം സ്വരൂപിക്കുന്നത്. പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നു പോലും ഇത്തരത്തില്‍ പണപ്പിരിവ് നടത്തുണ്ട്. സ്ത്രീ തൊഴിലാളികള്‍ കൂടുതല്‍ ഉള്ളതിനാല്‍ പ്രതികരിക്കാറില്ല. ഏറ്റവും കുറഞ്ഞത് 100 രൂപ വീതമെങ്കിലും യൂനിയനില്‍പ്പെട്ട തൊഴിലാളികള്‍ നല്‍കണമെന്നാണ് പാര്‍ട്ടി ആവശ്യം.നായനാര്‍ സ്മാരക ഫണ്ടിലേക്കുള്ള ഹുണ്ടിക പിരിവിനുള്ള പണം കണ്ടെത്താന്‍ വേണ്ടിയാണ് ഇത്തരത്തില്‍ വ്യാപക പിരിവ് നടത്താനുള്ള കാരണമെന്നാണ് ഇതിനോടകം അരോപണം ഉണ്ടായിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss