|    Nov 22 Wed, 2017 4:21 am
FLASH NEWS

തോട്ടം തൊഴിലാളി സ്ത്രീയോട് എസ്റ്റേറ്റ് മാനേജര്‍ അപമര്യാദയായി പെരുമാറിയെന്നു പരാതി

Published : 9th August 2017 | Posted By: fsq

 

മുണ്ടക്കയം: വിധവയും പട്ടികജാതിക്കാരിയുമായ തോട്ടം തൊഴിലാളിയോട് എസ്റ്റേറ്റ് മാനേജര്‍ അപമര്യാദയായി പെരുമാറിയതായി പരാതി. കൂട്ടിക്കല്‍ താളുങ്കല്‍ എസ്‌റ്റേറ്റ് മാനേജര്‍ക്കെതിരേയാണു തോട്ടത്തിലെ താല്‍ക്കാലിക തൊഴിലാളിയും വിധവുമായ 46കാരി മുണ്ടക്കയം പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. തോട്ടത്തിലെ താല്‍ക്കാലിക തൊഴിലാളിയായ ഇവര്‍ക്ക് ജോലി സമയത്ത് കാലില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് എസ്‌റ്റേറ്റ് മാനേജര്‍ വാഹനവുമായി എത്തി ആശുപത്രിയില്‍ കൊണ്ടുപോവാന്‍ തയ്യാറാവുകയും പോവുന്നവഴിയില്‍ ഇവരോട് അപമര്യാദയായി പെരുമാറിയതായാണ് ഇവര്‍ മുണ്ടക്കയം പോലിസില്‍ നേരിട്ടെത്തി മൊഴി നല്‍കിയത്.ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് തോട്ടത്തില്‍ സ്ഥിരം ജോലി നല്‍കാമെന്നും വിവരം പുറത്തുപറഞ്ഞാല്‍ ജോലി നല്‍കില്ലെന്നും മാനേജര്‍ ഭീഷണിപ്പെടുത്തിയതായും മൊഴിയില്‍ പറയുന്നു. മുമ്പ് നിരവധി തവണ പരാതി നല്‍കാന്‍ ഇവര്‍ തയ്യാറായെങ്കിലും ചില ട്രേഡ് യൂനിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദം മൂലം പിന്തിരിയുകയായിരുന്നുവെന്നു പറയപ്പെടുന്നു. ഇതു സംബന്ധിച്ച് അടുത്തയിടെ കമ്പനി ഉടമയ്ക്കും ഇവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കമ്പനിയുടെ ഭാഗത്തു നിന്ന് ഒരും പ്രയോജനവും ലഭിക്കാതെ വന്നതോടെയാണ് ഇവര്‍ പരാതിയുമായി പോലിസിനെ സമീപിച്ചത്. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് സമാനമായ മറ്റൊരു സംഭവും ഉണ്ടായിട്ടുണ്ട്. തോട്ടത്തിലെ മറ്റൊരു തൊഴിലാളിയോട് അപമര്യായായി പെരുമാറിയത് സംബന്ധിച്ച് സമുദായ സംഘടനക്കു ലഭിച്ച പരാതി പോലിസിനു കൈമാറിയിരുന്നെങ്കിലും പോലിസ് കേസെടുത്തിരുന്നില്ല. എന്നാല്‍ വീട്ടമ്മ നേരിട്ടെത്തി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സംഭവം സംബന്ധിച്ച് പട്ടികജാതി-വര്‍ഗ പീഡന വകുപ്പ്, സ്ത്രീ പീഡനം എന്നി വകുപ്പു പ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ച് ഇയാള്‍ക്കെതിരേ കേസെടുത്തതായി എസ്‌ഐ കെ കെ സോമന്‍ അറിയിച്ചു. സംഭവം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അന്വേഷിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക