തോട്ടം തൊഴിലാളികളുടെ സമരം സിപിഎം ഏറ്റെടുക്കുമെന്ന് കോടിയേരി
Published : 15th November 2015 | Posted By: G.A.G
ന്യൂഡല്‍ഹി : വാഗ്ദാനം ചെയ്യപ്പെട്ട കൂലിവര്‍ധനവ് നല്‍കാനാവില്ലെന്ന് തോട്ടമുടമകള്‍ അറിയിച്ച സാഹചര്യത്തില്‍ തൊഴിലാളികളുടെ സമരം സിപിഎം ഏറ്റെടുക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
പ്രശ്നത്തില്‍ മുഖ്യമന്ത്രി കള്ളക്കളി കളിക്കുകയാണെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ വീഴ്ചയുണ്ടായി എന്നും കോടിയേരി ആരോപിച്ചു. നിയമാനുസൃതം കൂലി വര്‍ധിപ്പിക്കാനുള്ള ബാധ്യത തോട്ടമുടമകള്ക്കുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.