|    Mar 24 Fri, 2017 5:40 am
FLASH NEWS

തോട്ടംമേഖലയില്‍ വ്യാജ വൈദ്യചികില്‍സ; രണ്ടുപേര്‍ പിടിയില്‍

Published : 17th October 2016 | Posted By: Abbasali tf

വണ്ടിപ്പെരിയാര്‍: തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാജ വൈദ്യ ചികല്‍സ നടത്തി വന്നിരുന്ന രണ്ടു പേരെ പോലിസ് അറസ്റ്റു ചെയ്തു.ചെറുതോണി സ്വദേശിനി ചെമ്പക്കുളത്ത് സുജാത (42) ഇവരുടെ സഹായി തൊടുപുഴ തൊവേലില്‍ ജോണി (58) എന്നിവരാണ് പോലിസ് പിടിയിലായത്.ഞായറാഴ്ച്ച ഉച്ചയോടെ കരടിക്കുഴിയില്‍ വച്ചാണ് ഇരുവരെയും പീരുമേട് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. തമിഴ് മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും ചികില്‍സകള്‍ നല്‍കുന്നത്. ആളുകളുമായി പെട്ടെന്ന് ചങ്ങാത്തം കൂടി ഇവരെ ഉപയോഗിച്ചാണ് രോഗികളെ  കണ്ടെത്തി ചികില്‍സകള്‍ നല്‍കുന്നത്. ഇതിനു ശേഷമാണ് മുറികള്‍ വാടകയ്ക്ക് എടുത്താണ് പിന്നീട് ചികില്‍സ. ബോര്‍ഡുകള്‍ ഒന്നും തന്നെ സ്ഥാപിക്കാറുമില്ല.  മതിയായ രേഖകളോ സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ വൈദ്യ ചികില്‍സ നടത്തിയതിനാണ് അറസ്റ്റ് ചെയ്തത്. പീരുമേട് കരടിക്കുഴിയില്‍ വാടകയ്ക്ക് മുറിയെടുത്താണിവര്‍ ഡോക്ടര്‍മാര്‍ ചമഞ്ഞ് ചികല്‍സ നടത്തിയിരുന്നത്. ആസ്മ, വെരിക്കോസ് വെയിന്‍, ശരീര വേദനകള്‍ എന്നിവയ്ക്ക് ഇവരുടെ പക്കല്‍ പ്രത്യേക ചികല്‍സകള്‍ ലഭ്യമായിരുന്നു. ആയുര്‍വേദ അലോപ്പതി രീതികളിലായിരുന്നു ചികല്‍സാ രീതി. കഴിഞ്ഞ മൂന്നു മാസങ്ങളായി എല്ലാ ഞായറാഴ്ചകളിലും ഇവര്‍ ഇവിടെ ചികല്‍സ നല്‍കി വരുന്നു. 148 സിറിഞ്ചുകള്‍, കുത്തിവയ്പ്പിനുള്ള മരുന്നുകള്‍, സിറപ്പുകള്‍, ലേബല്‍ ഉള്ളതും ഇല്ലാത്തതുമായ ഗുളികകള്‍, ലൈംഗീക ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍, ഇന്‍സുലിന്‍, ആയുര്‍വേദ എണ്ണകള്‍, കുഴമ്പുകള്‍, അണു തൈലം തുടങ്ങിയവ  പരിശോധനയില്‍ പിടികൂടിയതായി പീരുമേട് എസ്‌ഐ സിറ്റി സഞ്ജയ് പറഞ്ഞു. പീരുമേട് സിഐ ഷിബുകുമാറിനു ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നാണ് ഇവരെ പിടികൂടിയത്. 2014ലും സമാന കേസില്‍ സുജാതയെ അറസ്റ്റു ചെയ്തിരുന്നു. വണ്ടിപ്പെരിയാറ്റില്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തായി മുറി വാടകയ്ക്ക് എടുത്ത് സമാനമായ രീതിയില്‍ വ്യാജ ചികല്‍സനടത്തി വരവെയാണ് അന്ന് പിടിയിലായത്. തൊടുപുഴയിലും ഇവര്‍ ചികില്‍സ നടത്തിയതായി പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക