|    Jul 20 Fri, 2018 5:57 pm
FLASH NEWS

തോട്ടംമേഖലയില്‍ ലഹരി വില്‍പന വ്യാപകം

Published : 24th September 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: അതിര്‍ത്തി കടന്ന് എത്തിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ തോട്ടം മേഖല കേന്ദ്രീകരിച്ചു വ്യാപകമായി വിറ്റഴിക്കുന്നു. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ നിലച്ചതോടെയാണ് കുമളി വഴി വന്‍തോതില്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ ഒഴുകുന്നത്. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത് ഇതര സംസ്ഥാന സംഘങ്ങളാണ്. തമിഴ്‌നാട്ടില്‍ നിന്നു കച്ചവട ആവശ്യങ്ങള്‍ക്കായി എത്തുന്ന സംഘങ്ങളാണ് സാധനങ്ങള്‍ കൊണ്ടുവരുന്നതിന്റെ മറവിലാണ് സികരറ്റ്, പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി കൊണ്ടുവരുന്നത്. ഇവ മൂന്നിരട്ടി വിലയ്ക്ക് ഉപഭോക്താവിന് നല്‍കുന്നു. വണ്ടിപ്പെരിയാര്‍, പീരുമേട്, പാമ്പനാര്‍, ഏലപ്പാറ തുടങ്ങി തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് കച്ചവടം. തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പ്രദേശത്ത് എത്തിച്ച്  ചെറുകിട വ്യാപാരികള്‍ക്കാണ് ഇവര്‍ നല്‍കുന്നത്. പരിചിതമായ സ്ഥിരം സന്ദര്‍ശകര്‍ക്ക് മാത്രമെ വ്യാപാരികള്‍ ഇവ വിതരണം ചെയ്യു. സ്വകാര്യ എസ്‌റ്റേറ്റുകളിലെ ലയങ്ങളിലും ഇവ ലഭ്യമാണ്. ആയിരകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് വിവിധ തോട്ടങ്ങളിലായി ജോലി ചെയ്യുന്നത്.  ഇവരില്‍ ഭൂരിഭാഗവും ലഹരി വസ്തുക്കള്‍ക്ക് അടിമകളാണ്. സ്ത്രീകള്‍ക്കിടയിലും ലഹരി വസ്തുക്കള്‍ക്കളുടെ ഉപയോഗം കണ്ടു വരുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന ചരക്ക് വാഹനങ്ങളിലും വന്‍ തോതില്‍ പുകയില ഉല്പ്പന്നങ്ങള്‍ കടത്തുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറ്റില്‍ നിന്നും 250പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടിയിരുന്നു. കാഡ് ബോഡ് പൊട്ടിക്കുള്ളില്‍ പാക്കറ്റുകളായി സൂക്ഷിച്ച നിലയിലാണ്  പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുന്നതിനു വേണ്ടിയാണ് തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റ് വഴി കടത്തികൊണ്ടു വന്നതെന്നാണ് പോലീസിന് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍  നിന്നും എത്തുന്ന തോട്ടം തൊഴിലാളികള്‍ക്ക് വില്‍പ്പനയ്ക്കായി ചെറുകിട കച്ചവടക്കാരിലേക്ക് എത്തിക്കലാണ് ഇയാളുടെ സ്ഥിരം പണിയെന്ന് പോലീസ് പറയുന്നു. മുമ്പും സമാനമായ കേസുകള്‍ പീരുമേട്ടില്‍ പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ മാസം മ്ലാമലയിലും സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തില്‍ നിന്നും വില്‍പ്പനയ്ക്കായി വെച്ച പാന്‍മസാല പോലീസ് പിടികൂടിയിരുന്നു. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധനം,18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റോ മറ്റ് പുകയില ഉത്പ്പന്നങ്ങളോ വില്‍ക്കാന്‍ പാടില്ല, പുകയില വസ്തുക്കളുടെ പരസ്യങ്ങള്‍ക്ക് നിയന്ത്രണം, സിഗരറ്റ് പായ്ക്കറ്റുകളില്‍ 80% വലിപ്പത്തില്‍ ആരോഗ്യ മുന്നറിയിപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നൂറടിയോളം ദൂരം വരെ ഇവയുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം തുടങ്ങി നിരവധി നിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടും കാര്യമായ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്‌കുള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതും ആശങ്കാജനകമാണ്.  ഇതര സംസ്ഥാനങ്ങളില്‍ എത്തുന്ന പുകയില ഉത്പന്നങ്ങളുടെ വരവിനെ തടയാന്‍ അധികൃതരുടെ പരിശോധന കര്‍ശനമാക്കേണ്ടതുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss