|    Jun 25 Mon, 2018 12:29 am
FLASH NEWS

തോട്ടംതൊഴിലാളികളുമായി ജീപ്പ് അപകടത്തില്‍പ്പെട്ടു

Published : 17th January 2017 | Posted By: fsq

 

കുമളി: തോട്ടം തൊഴിലാളികളെ കുത്തി നിറച്ച് അമിത വേഗതയിലെത്തിയ ജീപ്പ് അപകടത്തില്‍പ്പെട്ടു. മുമ്പില്‍ പോയിരുന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.ഇന്നലെ വൈകിട്ട് നാലു മണിയോടെ കുമളി ടൗണിന് സമീപം വലിയകണ്ടത്തില്‍ വച്ചായിരുന്നു അപകടം. പത്തുമുറിയിലെ ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. അമിത വേഗതയിലെത്തിയ ജീപ്പ് മുന്നില്‍ പോയ കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കാറില്‍ ഇടിച്ച ശേഷം റോഡിന്റെ സംരക്ഷണ ഭിത്തിയും കടന്ന് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെത്തി ജീപ്പ് നിന്നതിനാലാണ് കൊക്കയിലേക്ക് മറിയാതിരുന്നത്. കൂടാതെ ജീപ്പിന്റെ ടയര്‍ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചു നിന്നതിനാലുമാണ് ദുരന്തം ഒഴിവായത്. െ്രെഡവര്‍ ഉള്‍പ്പെടെ പത്തൊന്‍പത് ആളുകളാണ് ഈ വാഹനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആര്‍ക്കും പരിക്കുകളില്ല. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും യാത്രക്കാര്‍ വാഹനത്തില്‍ നിന്നിറങ്ങി കാല്‍നടയായി തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. കാര്‍ ഉടമയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. തമിഴ്‌നാട്ടില്‍ നിന്നും അമിത വേഗതയിലാണ് തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങള്‍ ഇത് വഴി കടന്നു പോകുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാര്‍ പല തവണ പരാതി നല്‍കിയെങ്കിലും പോലീസോ വാഹന വകുപ്പ് അധികൃതരോ നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. മാത്രമല്ല ഏഴ് പേര്‍ക്ക് സഞ്ചരിക്കാന്‍ മാത്രം അനുമതിയുള്ള വാഹനത്തില്‍ ഇരട്ടിയിലധികം ആളുകളെ കുത്തി നിറച്ച് സ്‌കൂള്‍ സമയത്ത് ഉള്‍പ്പെടെ അമിത വേഗതയിലാണ് യാത്ര. പുലര്‍ച്ചെ അഞ്ചര മുതല്‍ ഏഴര വരെയും വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് മണിവരെയും മൈല്‍ റോഡില്‍ തൊഴിലാളികളെ കുത്തി നിറച്ച് കാല്‍ നടക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും അപകടമാംവിധം ചീറിപായുന്ന കാഴ്ച്ചയാണ്. ഇതിന് മുമ്പും തൊഴിലാളികളുമായി പോകുന്ന വാഹനങ്ങള്‍ അപകടം ഉണ്ടായിട്ടുണ്ട്. നാട്ടുകാര്‍ പലതവണ തൊഴിലാളികളുമായി ചീറിപ്പായുന്ന വാഹനങ്ങള്‍ തടഞ്ഞിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ നടപടി എടുക്കാന്‍ തയ്യാറായിട്ടില്ല.  മാസത്തില്‍ ഒരു തവണ പരിശോധന എന്ന ഓമനപ്പേരില്‍ പെറ്റിക്കേസെടുത്ത് ടാര്‍ജറ്റ് തിക്കുന്ന ജോലി മാത്രമാണ് പോലീസ് ചെയ്യാറുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss