|    May 28 Sun, 2017 2:25 pm
FLASH NEWS

തോട്ടംതൊഴിലാളികളുടെ വേദനകള്‍ പങ്കുവച്ച് സി കെ ശശീന്ദ്രന്റെ പര്യടനം

Published : 30th April 2016 | Posted By: SMR

കല്‍പ്പറ്റ: തോട്ടംതൊഴിലാളികളുടെ മനസ്സറിഞ്ഞ് എല്‍ഡിഎഫ് കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ഥി സി കെ ശശീന്ദ്രന്റെ പര്യടനം. പൊഴുതന, വൈത്തിരി പഞ്ചായത്തുകളില്‍ തോട്ടംമേഖലയിലും കാര്‍ഷികമേഖലയിലും പര്യടനം നടത്തിയ ശശീന്ദ്രനെ വോട്ടര്‍മാര്‍ തങ്ങളിലൊരാളായി സ്വീകരിച്ചു.
ഇന്നലെ രാവിലെ 8.30ന് കുറിച്യര്‍മലയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് കല്ലൂര്‍, അംബ, പൂക്കോട്് കോളിച്ചാല്‍, വൈത്തിരി, ലക്കിടി, പഴയ വൈത്തിരി, തളിപ്പുഴ, മുള്ളന്‍പാറ, ചേരട്ടി, തളിമല, ചുണ്ട എസ്‌റ്റേറ്റ് എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം ചുണ്ടേല്‍ ടൗണില്‍ അവസാനിപ്പിച്ചു. പ്രധാനമായും തോട്ടംമേഖല ഉള്‍പ്പെടുന്ന പ്രദേശത്ത് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അടുത്തറിഞ്ഞ് നടത്തിയ പര്യടനം തൊഴിലാളികള്‍ക്ക് പുതിയ അനുഭവമായി. തൊഴിലാളികളുടെ ദൈന്യത നേരിട്ടറിഞ്ഞും പ്രയാസങ്ങളും പരാതികളും പരിഭവങ്ങളും പങ്കുവച്ചുമാണ് സ്ഥാനാര്‍ഥി തൊഴിലാളികള്‍ക്കിടയില്‍ ചെലവഴിച്ചത്.
എല്‍ഡിഎഫ് നേതാക്കളായ വി ഉഷാകുമാരി, പി ഗഗാറിന്‍, സി എം ശിവരാമന്‍, എം സെയ്ത്, സി എസ് സ്റ്റാലിന്‍, പി കെ മൂര്‍ത്തി, ഡോ. അമ്പി ചിറയില്‍, പി സാജിത, പി എം സന്തോഷ്‌കുമാര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day