|    Jul 27 Thu, 2017 6:29 pm
FLASH NEWS

തോട്ടംതൊഴിലാളികളുടെ റോഡ് ഉപരോധ സമരം തുടരുന്നു

Published : 9th October 2015 | Posted By: swapna en

മേപ്പാടി: തോട്ടംതൊഴിലാളി പണിമുടക്കിന്റെ ഭാഗമായി ജില്ലയില്‍ വിവിധയിടങ്ങളില്‍ റോഡ് ഉപരോധിച്ചു. അരപ്പറ്റ, നെടുംബാല, ഓടത്തോട്, പൊഴുതന, വൈത്തിരി എന്നിവിടങ്ങളിലാണ് റോഡ് ഉപരോധിച്ചത്. അരപ്പറ്റയില്‍ രാവിലെ ഒമ്പതിന് സമരം ആരംഭിച്ചു. നൂറുകണക്കിന് സ്ത്രീത്തൊഴിലാളികള്‍ പങ്കെടുത്തു. കഴിഞ്ഞ നാലു ദിവസമായി ഉപരോധം തുടരുന്നതിനാല്‍ കല്‍പ്പറ്റ-വടുവന്‍ചാല്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളും ഇന്നലെ പണിമുടക്കി. ചുണ്ടേലിലും ഓടത്തോടും സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്. രാവിലെ ഒമ്പതിന് ആരംഭിച്ച ഉപരോധം 11ന് അവസാനിച്ചു. ചൂരല്‍മലയില്‍ ഹാരിസണ്‍സ് മലയാളം കമ്പനി അധികൃതരുടെ കോലം കത്തിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക