|    Jun 23 Sat, 2018 6:28 am
FLASH NEWS

തോടായി മാറി പുതുപൊന്നാനി മുനമ്പം ജാറം റോഡ്‌

Published : 24th April 2018 | Posted By: kasim kzm

പൊന്നാനി: പുതുപൊന്നാനി സെന്ററില്‍ നിന്ന് മുനമ്പം ജാറം റോഡ് പൂര്‍ണ്ണമായും തകര്‍ന്നു.കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡ് മഴ പെയ്തതോടെ മാറിയിരിക്കുകയാണ്.രണ്ടാഴ്ച്ച മുമ്പ്  പെയ്ത മഴയില്‍ ഒരാഴ്ചയോളം വെള്ളം കെട്ടി നിന്ന് നാട്ടുകാര്‍ക്ക് നടക്കാനോ വണ്ടിയില്‍ യാത്ര ചെയ്യാനോ പറ്റാത്ത അവസ്ഥയിലായിരുന്നു.
കഴിഞ്ഞ ദിവസം വീണ്ടും  പെയ്ത മഴയില്‍ പഴകിയ റോഡ് വീണ്ടും കുണ്ടും കുഴിയും വെള്ളക്കെട്ടുമായ് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്.മുനമ്പം ജാറത്തിലേക്ക് തീര്‍ത്ഥാടനത്തിനായ് അന്യനാട്ടില്‍ നിന്ന് വണ്ടിയുമായ് വരുന്ന യാത്രക്കാര്‍ വരെ റോഡിന്റെ മോശമായ അവസ്ഥയാണ് പറയുന്നത്.
ദിവസത്തില്‍ നൂറില്‍ പരം വണ്ടികളും യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss