|    Jul 18 Wed, 2018 10:05 pm
FLASH NEWS

തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി; ഒഴിവായത് വന്‍ ദുരന്തം

Published : 18th October 2016 | Posted By: Abbasali tf

വടകര: കോഴിക്കോട് റൂറല്‍ എസ്പി ഓഫിസില്‍ തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടി. പുതുപ്പണത്തെ ഓഫിസില്‍ ഇന്നലെ രാവിലെ 8 മണിയാടെയാണ് സംഭവം. ഗാര്‍ഡ് ഡ്യൂട്ടിക്ക് നില്‍ക്കുന്ന പോലിസുകാരന്‍ തോക്ക് വൃത്തിയാക്കു—ന്നതിനിടയിലാണ് വെടിപൊട്ടിയത്. സംഭവത്തില്‍ ആളപായമുണ്ടായില്ല. ഓഫിസിലെ തോക്കുകളും മറ്റു സാമഗ്രികളും പരിശോധനയ്ക്കായി എആര്‍ ക്യാംപില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തുന്നതറിഞ്ഞാണ് തോക്കുകള്‍ വൃത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ തുനിഞ്ഞത്. വിവരമറിഞ്ഞ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തോക്ക് കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയാണ് വെടി പൊട്ടിയതിന്് ഇടയാക്കിയതെന്ന് റൂറല്‍ എസ്.പി എന്‍.വിജയകുമാര്‍ പറഞ്ഞു.  ഇതു സംബന്ധിച്ച് വകുപ്പ്തല അന്വേഷണം നടത്തി കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ വിജീഷിനെ സസ്പന്‍ഡ് ചെയ്തതായും എസ്പി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss