|    Jan 21 Sat, 2017 7:00 pm
FLASH NEWS

തോക്ക് ചൂണ്ടി വ്യാപാരിയുടെ ഒന്നരക്കോടി തട്ടിയെടുത്തു

Published : 22nd August 2016 | Posted By: G.A.G

gun

കാസര്‍കോട്: കാര്‍ തടഞ്ഞ് തോക്ക് ചൂണ്ടിയ സംഘം സ്വര്‍ണവ്യാപാരിയുടെ കൈവശമുണ്ടായിരുന്ന ഒന്നരക്കോടി രൂപ കൊള്ളയടിച്ചതായി പരാതി. കഴിഞ്ഞ ഏഴിന് രാത്രി ഏഴരയോടെ കാസര്‍കോട്-ചെര്‍ക്കള ദേശീയപാതയിലെ ബേവിഞ്ച വളവില്‍ വച്ച് മഹാരാഷ്ര്ട സ്വദേശിയും തലശ്ശേരിയില്‍ താമസക്കാരനുമായ ഗണേശാണ് കൊള്ളയടിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഇയാള്‍ വിദ്യാനഗര്‍ പോലിസില്‍ പരാതി നല്‍കി. പൂനയില്‍ നിന്ന് തലശ്ശേരിയിലേക്ക് ഡ്രൈവര്‍ പ്രജീഷുമൊത്ത് ഇന്നോവ കാറില്‍ സഞ്ചരിക്കുമ്പോള്‍ ചെര്‍ക്കള വളവില്‍ വച്ച് അമിതവേഗത്തില്‍ എത്തിയ മറ്റൊരു കാര്‍ റോഡിന് കുറുകെയിട്ട് തടയുകയായിരുന്നു. ഈ കാറിലുണ്ടായിരുന്ന നാലംഗസംഘം തോക്ക് ചൂണ്ടി ഗണേശിനോട് പണം ആവശ്യപ്പെട്ടു. എന്നാല്‍, കാറില്‍ നിന്ന് പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഈ സംഘത്തില്‍ പെട്ടവര്‍ ഇന്നോവയില്‍ കയറി കാര്‍ ഓടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒന്നരമണിക്കൂറോളം കാസര്‍കോട്ടും പരിസരങ്ങളിലും ഇന്നോവയില്‍ ചുറ്റുന്നതിനിടയില്‍ നടത്തിയ പരിശോധനയില്‍ സീറ്റിനും ഡോറിനുമിടയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച പണം കണ്ടെത്തി കൊള്ളയടിച്ച ശേഷം സംഘം മുങ്ങുകയായിരുന്നെന്നും ഗണേശ് നല്‍കിയ പരാതിയില്‍ പറയുന്നു. .ശനിയാഴ്ച തലശ്ശേരിയില്‍ നിന്ന് ഒരു സംഘം വിദ്യാനഗര്‍ പോലിസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. കൊള്ളസംഘത്തില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേ സമയം ഇത്രവലിയ തുക കാറില്‍ കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്ന് പോലിസ് പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 274 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക