|    Oct 16 Tue, 2018 2:48 am
FLASH NEWS
Home   >  Districts  >  Idukki  >  

തോക്കുപാറയിലും കുഞ്ചിത്തണ്ണി മുത്തന്‍മുടിയിലും ഉരുള്‍പൊട്ടി വ്യാപക നാശം

Published : 9th September 2017 | Posted By: shadina sdna


അടിമാലി: രണ്ട് ദിവസമായി പെയ്ത കനത്തമഴയില്‍ കുഞ്ചിത്തണ്ണി മുത്തന്‍മുടിയിലും തോക്കുപാറയിലും ഉരുള്‍ പൊട്ടി വ്യാപകനാശം. രണ്ടിടങ്ങളിലായി എട്ടേക്കറോളം സ്ഥലത്തെ കൃഷികള്‍ നശിച്ചു. മൂന്ന് വീടുകള്‍ അപകടാവസ്ഥയിലായി. തോക്കുപാറയില്‍ സൗഹൃദഗിരി റോഡ് തകര്‍ന്നു. ശക്തമായ മലവെള്ളപ്പാച്ചിലില്‍ റോഡ് ഒലിച്ചുപോയി. തോക്കുപാറ കല്ലത്ത് ബേബി, തോക്കുപാറ സാബു  മുല്ലശ്ശേരി പോള്‍, പുതുവയില്‍ സണ്ണി എന്നിവരുടെ കൃഷികള്‍ മണ്ണൊലിപ്പില്‍ നശിച്ചു. സണ്ണിയുടെ വീട്ടില്‍ വെള്ളംകയറി ഭാഗികമായി നശിച്ചു. ഏലം, കുരുമുളക്, കൊക്കോ തുടങ്ങിയ കൃഷികളാണ് നശിച്ചത്. മുത്തന്‍മുടിയില്‍ രണ്ട് ഏക്കറോളം ഭൂമിയിലെ കൃഷികള്‍ ഒലിച്ചുപോയി. വെള്ളിയാഴ്ച രാത്രി ഏകദേശം ഏഴുമണിയോടെ യാണ് രണ്ടിടത്തും ഉരുള്‍പൊട്ടലുണ്ടായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss