|    Sep 21 Thu, 2017 10:45 am
Home   >  Todays Paper  >  page 9  >  

തോക്കുനിയമം കര്‍ശനമാക്കാന്‍ ബറാക് ഒബാമ

Published : 6th January 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസില്‍ തോക്കുനിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ബറാക് ഒബാമ പ്രത്യേക അധികാരമുപയോഗിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കും.
തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. കോണ്‍ഗ്രസ്സില്‍നിന്നുള്ള എതിര്‍പ്പുകള്‍ മറികടന്നാണ് ഒബാമയുടെ ഔദ്യോഗിക പ്രഖ്യാപനം. എല്ലാ തോക്കുവില്‍പ്പനക്കാരെയും ഡീലര്‍മാരായി രജിസ്റ്റര്‍ ചെയ്യാനും തോക്കു വാങ്ങുന്നവരുടെ പശ്ചാത്തലം അന്വേഷിക്കാനും നിര്‍ബന്ധിതമാക്കുന്നതായിരിക്കും പുതിയ ഉത്തരവ്. തന്റെ അധികാരപരിധിയില്‍ നിന്നുകൊണ്ടാണ് നടപടിയെന്ന് ഭരണത്തിന്റെ അവസാന വര്‍ഷത്തിലെത്തി നില്‍ക്കുന്ന ഒബാമ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക