|    Jul 22 Sun, 2018 9:54 am
FLASH NEWS

തോക്കുചൂണ്ടി പണവും മൊബൈലും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

Published : 11th September 2017 | Posted By: fsq

 

മഞ്ചേശ്വരം: ലോറി ജീവനക്കാരെ കളിത്തോക്ക് ചൂണ്ടി പണവും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നീര്‍ച്ചാല്‍ ബ്രാമയടുക്കയിലെ ബദ്‌റുദ്ദീ(31)നെയാണ് മഞ്ചേശ്വരം പോലിസ് അറസ്റ്റ് ചെയ്തത്.വെളിയാഴ്ച്ച രാത്രി മഹാരാഷ്ട്രയില്‍ നിന്ന് ഉള്ളിയുമായി കേരളത്തിലേക്ക് വരികയായിരുന്ന ലോറി തടഞ്ഞാണ്് കവര്‍ച്ച. കളിത്തോക്ക് ചൂണ്ടി ലോറി നിര്‍ത്തി അകത്ത് കയറിയ സംഘം ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശി മുരുഗനെയും ക്ലീനറെയും ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നത്. ഡ്രൈവര്‍ മുരുകന്റെ 1000 രൂപയും ക്ലീനറുടെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്ന ശേഷം രക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി മഞ്ചേശ്വരം പോലിസ് വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബദ്‌റുദ്ദീന്‍ പിടിയിലായത്. പരിശോധന നടത്തിയപ്പോഴാണ് അരയില്‍ ഒളിപ്പിച്ച നിലയില്‍ കളിത്തോക്ക് കണ്ടെടുത്തത്. ബദ്‌റുദ്ദീന് ബദിയടുക്കയില്‍ നാലു കേസുകളും കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ രണ്ട് കേസുകളും നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss