|    Jul 21 Fri, 2017 12:09 pm
FLASH NEWS

തോക്കുചൂണ്ടി പണം തട്ടിയ കേസിലെ മുഖ്യപ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Published : 18th October 2016 | Posted By: Abbasali tf

കാസര്‍കോട്: കാറില്‍ മറ്റൊരു കാറിടിച്ച് നിര്‍ത്തി തോക്കു ചൂണ്ടി സ്വര്‍ണ്ണ വ്യാപാരിയുടെ ഒന്നര കോടി രൂപ കൊള്ളയടിച്ചുവെന്ന കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കണ്ണൂര്‍ പട്ടാന്നൂര്‍ സ്വദേശി നൗഷാദാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പണം കൊള്ളയടിച്ച കേസില്‍ നേരിട്ട് ബന്ധം ഉള്ള ആളാണ് നൗഷാദെന്ന് അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ആഗസ്ത് ഏഴിനു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരി തിരുവങ്ങാട് സ്വദേശി ഗണേശനാണ് അക്രമത്തിനു ഇരയായത്. ഇയാള്‍ മഹാരാഷ്ട്രയില്‍ നിന്നു തലശ്ശേരിയിലേയ്ക്ക് പണം കൊണ്ടുപോകുന്നുണ്ടെന്ന് അറിഞ്ഞ അക്രമി സംഘം തോക്കും മറ്റുമായി മഞ്ചേശ്വരം മുതല്‍ ഗണേശന്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്‍തുടര്‍ന്നു. ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയിലെ തെക്കിലില്‍ എത്തിയപ്പോള്‍ കാറിടിച്ചു നിര്‍ത്തി. തുടര്‍ന്ന് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന ഒന്നരകോടി രൂപ  തട്ടിയെടുത്തുവെന്നാണ് കേസ്. സംഭവത്തില്‍ പത്തുപേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തിരുന്നത്. ഇവരില്‍ മൂന്നു പേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. മറ്റുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടയിലാണ് മുഖ്യപ്രതികളില്‍ ഒരാളായ നൗഷാദ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക