|    Jul 23 Mon, 2018 11:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തോക്കും നിരോധിത നോട്ടുകളുമായി ആറു പേര്‍ പിടിയില്‍

Published : 22nd September 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: 2.5 കോടി യുടെ നിരോധിത ആയിരം രൂപ നോട്ടുകളുമായി അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ള ആറംഗ സംഘം തോക്കുമായി പെരിന്തല്‍മണ്ണയില്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ ബാലരാമപുരം അലിഫ് മന്‍സിലില്‍ മുഹമ്മദ് അന്‍സ് (39), അഭിഭാഷകനായ വള്ളക്കടവ് ശ്രീവിലാസ് വീട്ടില്‍ അഡ്വ. കണ്ണന്‍ കൃഷ്ണകുമാര്‍ (33), ബീമാപ്പള്ളി സ്വദേശി മുഹമ്മദ് ഷാന്‍ (35), പൂങ്കോട് സ്വദേശി മരുതാ വിളക്കര അച്ചു (26), ബീമാപ്പള്ളി അന്‍സാമുദ്ദീന്‍ (37), മലപ്പുറം അരീക്കോട് വിളയില്‍ തെക്കേയില്‍ അബ്ദുല്‍ നാസര്‍ (29) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐ ടി എസ് ബിനു, എസ്‌ഐ ഖമറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പോലിസ് സംഘം അറസ്റ്റ് ചെയ്തത്. വാഹനപരിശോധനയ്ക്കിടെയാണ് സംഘം വലയിലായത്. പോലിസ് പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ സംഘം സഞ്ചരിച്ച രണ്ടു കാറുകളിലെ പ്രത്യേക അറകളില്‍ നിന്നായി നിരോധിത ആയിരത്തിന്റെ 2.46 ലക്ഷം രൂപ കണ്ടെടുത്തു. ഇവരില്‍ നിന്ന് എയര്‍ പിസ്റ്റള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തതായി പോലിസ് പറഞ്ഞു. അറസ്റ്റിലായ സംഘത്തെ വിശദമായി ചോദ്യം ചെയ്തതില്‍ അരീക്കോട് ഭാഗത്തെ ഏജന്റുമാര്‍ മുഖേന തിരുവനന്തപുരത്തെ ഇടപാടുസംഘങ്ങളുമായി ബന്ധപ്പെട്ട് പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയതായി പോലിസ് പറഞ്ഞു. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും ഇവരില്‍ നിന്നു കണ്ടെടുത്ത എയര്‍ പിസ്റ്റളിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡിവൈഎസ്പി അറിയിച്ചു. എസ്‌ഐ രാജേഷ്, എഎസ്‌ഐ അബ്ദു ല്‍ സലാം, ഷാഡോ പോലിസുകാരായ സി പി മുരളീധരന്‍, പി എന്‍ മോഹനകൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, ദിനേശ്, പ്രഫുല്‍ ബാലകൃഷ്ണന്‍, പ്രദീപ്, ബിപിന്‍, അനീഷ്, അജീഷ് എന്നിവരാ ണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss