|    Jul 16 Mon, 2018 8:45 am
Home   >  Just In   >  

തോക്കും തിരകളുമായി പട്ടാമ്പി സ്വദേശി പിടിയില്‍

Published : 30th October 2017 | Posted By: mi.ptk

ചെര്‍പ്പുളശ്ശേരി: തോക്കും തിരകളുമായി പട്ടാമ്പി സ്വദേശിയായ യുവാവ് പിടിയില്‍. പട്ടാമ്പി പെരുമുടിയൂര്‍ പന്തംവീട്ടില്‍ സജീഷ് (29) ആണ് പിടിയിലായത്. ഇന്നു പുലര്‍ച്ചെ മാങ്ങോട് മെഡിക്കല്‍ കോളേജിനടുത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. എസ് ഐ പിഎം ലിബിയും സംഘവും വെള്ളിനേഴിയില്‍ വാഹന പരിശോധന നടത്തിവെയാണ് ഇ്‌യാളെ പിടികൂടിയത്.
പിടിയിലായ ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമായി മറുപടിയല്ല നല്‍കിയത്.ദേഹപരിശോധനയില്‍ അരയില്‍ തിരുകിയ നിലയില്‍ പിസ്റ്റളും അഞ്ച് തിരകളും കണ്ടെത്തി. തോക്കിന് ലൈസന്‍സോ മറ്റു രേഖളോ ഉണ്ടായിരുന്നില്ല. ഇതെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പേരില്‍ അഞ്ചോളം കേസുകള്‍ ഉള്ളതായാണ് വിവരം.

പോലീസ് പിടിച്ചെടുത്ത തോക്കും തിരകളും

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss