|    Jan 24 Tue, 2017 6:46 pm
FLASH NEWS

തോക്കിന്‍ മുനയില്‍ തിയേറ്റര്‍ ഉടമയെ കവര്‍ച്ച ചെയ്തു

Published : 4th July 2016 | Posted By: SMR

മുസഫര്‍നഗര്‍: സിനിമാ തിയേറ്റര്‍ ഉടമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 5000 രൂപ കവര്‍ന്നു. ഗ്രാമത്തലവന്റെ ബന്ധുവടങ്ങുന്ന നാലംഗ സംഘമാണ് തിയേറ്ററിന്റെ ഓഫിസില്‍ അതിക്രമിച്ചു കടന്നു കവര്‍ച്ച നടത്തിയത്. തിയേറ്റര്‍ ഉടമയെ സംഘം മര്‍ദ്ദിക്കുകയും ചെയ്തു. ഗ്രാമത്തലവന്റെ ബന്ധു കംരാനെ പോലിസ് അറസ്റ്റ് ചെയ്തു. അക്രമസംഘത്തിലെ ബാക്കിയുള്ളവര്‍ ഒളിവിലാണ്. തിയേറ്റര്‍ ഉടമ പ്രദീപ് മിത്തലിന്റെ പരാതി പ്രകാരം പോലിസ് കേസെടുത്തു. പ്രദേശത്ത് ക്രമസമാധാനം മെച്ചപ്പെട്ടില്ലെങ്കില്‍ താന്‍ മറ്റൊരിടത്തേക്ക് കുടിയേറുമെന്ന് മിത്തല്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക