|    Oct 18 Thu, 2018 3:53 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തോക്കിന്‍മുനയില്‍ യുവതിയെബലാല്‍സംഗത്തിന് ഇരയാക്കി

Published : 4th December 2017 | Posted By: kasim kzm

അലഹബാദ്: ഹാമിര്‍പൂര്‍ ജില്ലയില്‍ തോക്കിന്‍മുനയില്‍ നി ര്‍ത്തി മൂന്നു യുവാക്കള്‍ 18 കാരിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണു ഈകാര്യം പുറത്തറിഞ്ഞത്. പീഡനത്തിനിരയായ 18കാരിയുടെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രി തെക്കുപടിഞ്ഞാറന്‍ യുപിയിലെ ഹാമിര്‍പൂര്‍ ജില്ലയിലാണു കേസ് രജിസ്റ്റര്‍ ചെയ്തത്.10 ദിവസത്തിന് മുമ്പ്  പുറത്തുപോയ പെണ്‍കുട്ടിയെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്നു വീഡിയോ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്നു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. മാനക്കേട് ഭയന്നു പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞില്ല. വീഡിയോ പുറത്തുവന്നാല്‍ തന്റെ വൈവാഹിക ജീവിതത്തിനു തടസ്സമാവുമെന്നും ഗ്രാമത്തില്‍ നിന്ന് ഒറ്റപ്പെടുത്തുമെന്നും ഭയന്നാണു പെണ്‍കുട്ടി സംഭവം പുറത്തുപറയാതിരുന്നതെന്നു പോലിസ് പറഞ്ഞു. എന്നാല്‍ പ്രതികളിലൊരാള്‍ പ്രചരിപ്പിച്ച വീഡിയോ പെണ്‍കുട്ടിയുടെ അമ്മാവന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ അദ്ദേഹം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളിലൊരാള്‍ അറസ്റ്റിലായിട്ടുണ്ട്. മറ്റ് രണ്ടു പേര്‍ ഒളിവിലാണെന്നും എസ്പി പറഞ്ഞു. മൂന്നു പ്രതികളും പെണ്‍കുട്ടിയുടെ സമപ്രായക്കാരാണ്.  മാതാവ് ചെറുപ്പത്തിലേ മരിച്ച പെണ്‍കുട്ടി അമ്മാവന്റെ സംരക്ഷണയിലാണു കഴിയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss