|    Nov 14 Wed, 2018 5:50 am
FLASH NEWS

തൊഴുത്ത് മാറ്റിക്കെട്ടിയാലും മച്ചിപ്പശു പ്രസവിക്കില്ല: കെ മുരളീധരന്‍

Published : 4th August 2018 | Posted By: kasim kzm

ചേലക്കര: ഇനിയുള്ള രണ്ടരവര്‍ഷം എന്തൊക്കെയോ ചെയ്യുമെന്നാണ് പിണറായി പറയുന്നതെന്നും തൊഴുത്ത് മാറ്റികെട്ടിയാലും മച്ചി പശു പ്രസവിക്കില്ലാ എന്നും സര്‍ക്കാരിനെ കളിയാക്കികൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പഞ്ഞു.
ചേലക്കരയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഏകദിന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ കേരളവും കേന്ദ്രവും പരസ്പരം മല്‍സരിക്കുകയാണ്. ഇവര്‍ക്കെതിരെ ജനം പ്രതിഷേധിക്കാന്‍ സന്നദ്ധരായി നില്‍ക്കുന്നു.
രണ്ടര വര്‍ഷം കഴിഞ്ഞിട്ടും എല്ലാം ശരിയാകും എന്നു പറയുന്നതല്ലാതെ ഒന്നും ശരിയാകുന്നുമില്ല. ചെങ്ങന്നൂരില്‍ തോറ്റത് ബൂത്ത് തലത്തില്‍ കോണ്‍ഗ്രസ് ഇറങ്ങി പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ്. ഇനിയുള്ള ദിവസങ്ങളില്‍ വീടുകള്‍ കയറിയിറങ്ങി പ്രവര്‍ത്തിക്കുവാനും കെ മുരളീധരന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി എം കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ജോണിമണിച്ചിറ, ഇ വേണുഗോപാലമേനോന്‍, ടി എ രാധാകൃഷ്ണന്‍, ടി എസ് രാമദാസ്, പി സുലൈമാന്‍, എന്‍ എസ് വര്‍ഗീസ്, കെ ബി ശശികൂമാര്‍, ടി ഗോപാലകൃഷ്ണന്‍, കെ പി ഷാജി, ശിവന്‍ വീട്ടിക്കുന്ന് സംസാരിച്ചു. സമാപന സമ്മേളനം മുന്‍മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss