|    Jul 27 Thu, 2017 12:18 am
FLASH NEWS
Home   >  Todays Paper  >  page 10  >  

തൊഴില്‍ പ്രശ്‌നം; 144 ഇന്ത്യക്കാര്‍ ഇന്ന് മടങ്ങും

Published : 23rd August 2016 | Posted By: SMR

ജിദ്ദ: സാമ്പത്തികപ്രതിസന്ധി കാരണം പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ട സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികളില്‍ 144 ഇന്ത്യക്കാര്‍ ഇന്ന് നാട്ടിലേക്കു മടങ്ങും.
ഇതുവരെ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 74 ഇന്ത്യക്കാരാണ് ഫൈനല്‍ എക്‌സിറ്റില്‍ പോയത്. ഇന്നു 144 പേര്‍ കൂടി യാത്രതിരിക്കുന്നതോടെ തിരിച്ചുപോയ ഇന്ത്യക്കാരുടെ എണ്ണം 218 ആയി ഉയരും.
ഇന്നു രാവിലെ ജിദ്ദയില്‍നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് 144 പേര്‍ മുംബൈയിലേക്കു പോവുന്നത്. ഇതില്‍ ഒരാള്‍ ഹൈദരാബാദുകാരനും ബാക്കിയുള്ളവര്‍ ഉത്തരേന്ത്യക്കാരുമാണ്.
ഇന്നലെ നാട്ടിലേക്കു തിരിച്ചവരില്‍ കോഴിക്കോട് കല്ലായി സ്വദേശി പള്ളിപ്പുരയില്‍ ഷബീര്‍(28) ഉള്‍പ്പെടുന്നു.
ജിദ്ദയില്‍നിന്ന് സൗദിയയുടെ എസ്‌വി-784 വിമാനത്തില്‍ പുലര്‍ച്ചെ 1.05ന് പുറപ്പെട്ട ഇദ്ദേഹം ഇന്ന് ഇന്ത്യന്‍ സമയം രാവിലെ ഏഴുമണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും.
ഞായറാഴ്ച പത്തനംതിട്ട സ്വദേശി തോമസ് മുബൈയിലേക്കു പോയിരുന്നു.
ത്വാഇഫില്‍ സൗദി ഓജര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ പെരുവല്ലൂര്‍ മുല്ലശ്ശേരി അനൂപ് വരുന്ന വെള്ളിയാഴ്ച പുലര്‍ച്ചെ 01.05ന് സൗദിയ വിമാനത്തില്‍ കൊച്ചിയിലേക്കു പോവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക