|    Nov 21 Tue, 2017 5:41 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തൊഴില്‍ പീഡനം : മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

Published : 11th November 2017 | Posted By: fsq

 

കോട്ടയം: ഭാരത് ആശുപത്രിയിലെ മാനേജ്‌മെന്റ്, നഴ്‌സുമാരെ ചൂഷണം ചെയ്യുകയാണെന്ന പരാതിയില്‍ സംസ്ഥാന ലേബര്‍ കമ്മീഷനര്‍ റിപോര്‍ട്ട് ഹാജരാക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഡിസംബര്‍ 28നു കോട്ടയത്ത് നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കുമെന്നു കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ അറിയിച്ചു. കമ്മീഷന്‍ കോട്ടയം ജില്ലാ ലേബര്‍ ഓഫിസറില്‍ നിന്നു റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തൊഴില്‍ ചൂഷണം സംബന്ധിച്ച് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയതായും തര്‍ക്കം പരിഹരിക്കാത്തതിനാല്‍ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ക്ക് റഫര്‍ ചെയ്തതായും ജില്ലാ ഓഫിസര്‍ റിപോര്‍ട്ടില്‍ പറഞ്ഞു. കമ്മീഷണര്‍ തലത്തില്‍ ചര്‍ച്ച നടന്നുവരികയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. കേരള ഹൈക്കോടതിയുടെ മീഡിയേഷനും നടക്കുന്നുണ്ട്. 47 ജീവനക്കാര്‍ നല്‍കിയ പരാതിയിലാണു നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക