|    Jan 18 Wed, 2017 5:44 pm
FLASH NEWS

തൊഴില്‍ നിഷേധം; എസ്ഡിറ്റിയു പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി

Published : 6th October 2016 | Posted By: Abbasali tf

മട്ടാഞ്ചേരി: തൊഴിലാളികളെ അന്യായമായി പിരിച്ചുവിട്ട ആബാദ് ഗ്രൂപ്പ് മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിറ്റിയു കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും ധര്‍ണയും നടത്തി. കൊച്ചങ്ങാടി ആബാദ് ഫിഷറീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ സംസ്ഥാന സമിതി അംഗം റോയി അറക്കല്‍ ഉദ്ഘാടനം ചെയ്തു. ആനുകുല്യങ്ങള്‍ നല്‍കാതെ ബ്രിട്ടിഷ് ഭരണകാലത്തെ നയങ്ങള്‍ പിന്തുടരുന്ന ആബാദ് മാനേജ്‌മെന്റിന്റെ നടപടി ധിക്കാരപരമാണ്. ട്രേഡ് യൂനിയന്‍ ആക്ട് നിയമം പാലിക്കാതെ തൊഴിലാളികളെ പിഡിപ്പിക്കുന്ന നിലപാട് തുടര്‍ന്നാല്‍ ആബാദിന്റെ എല്ലാ സ്ഥാപനങ്ങളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും റോയി അറക്കല്‍ പറഞ്ഞു. കൊച്ചി മേഖലാ പ്രസിഡന്റ് അനീഷ് മട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഫസല്‍ റഹ്്മാന്‍, മേഖലാ സെക്രട്ടറി മുഹമ്മദ് ഷാഹിം, എസ്ഡിപിഐ തൃപ്പുണിത്തുറ മണ്ഡലം പ്രസിഡന്റ് സുധീര്‍ യുസഫ്, ആബാദ് വര്‍ക്കേഴ്‌സ് യൂനിയന്‍ സെക്രട്ടറി പ്രേം ഛന്ദ് സംസാരിച്ചു. നവാസ് കല്ലറക്കല്‍, അല്‍സദ്, നജിബ്, ഷിഹാബ്, സനീഷ് പ്രകടനത്തിന് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക