|    Aug 16 Thu, 2018 11:28 pm
Home   >  News now   >  

തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി ഇഖാമ പുതുക്കിനല്‍കും:സൗദി തൊഴില്‍ മന്ത്രാലയം

Published : 3rd August 2016 | Posted By: mi.ptk

Saudi-arabia

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് സൗജന്യമായി ഇഖാമ പുതുക്കി നല്‍കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ഉറപ്പ് നല്‍കി. തിരിച്ചുപോകുന്ന ഹജ് വിമാനങ്ങളില്‍ തൊഴിലാളികളെ ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകാനുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിര്‍ദേശം അംഗീകരിച്ച തൊഴില്‍ മന്ത്രാലയം തൊഴിലാളികള്‍ക്ക് സൗജന്യ ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മുഹമ്മദ് നൂര്‍ ശൈഖ് സൗദി തൊഴില്‍ മന്ത്രാലയം മെക്ക മേഖലാ ഡയറക്ടര്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഒലയാനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ഫൈനല്‍ എക്‌സിറ്റ് വിസയില്‍ പോകുന്നവരുടെ ശമ്പളകുടിശികയും മറ്റ് ആനുകൂല്യങ്ങളും കോണ്‍സുലേറ്റ് ഏറ്റെടുക്കും. തൊഴിലാളികള്‍ കോണ്‍സുലേറ്റിനെ രേഖാമൂലം ചുമതല ഏല്‍പ്പിച്ചാല്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന തുക നാട്ടില്‍ എത്തിക്കും.
ഇന്ന് പുലര്‍ച്ചെ ജിദ്ദയിലെത്തിയ കേന്ദ്ര മന്ത്രി വികെ സിംഗ് ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കും. തുടര്‍ന്ന് സൗദി തൊഴില്‍ മന്ത്രാലയം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss