|    Sep 26 Wed, 2018 12:32 am
FLASH NEWS
Home   >  Pravasi   >  

തൊഴില്‍ തര്‍ക്കങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിന് സമിതി

Published : 15th May 2017 | Posted By: fsq

 

ദോഹ:  രാജ്യത്തെ തൊഴില്‍ തര്‍ക്കങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിന് നിയമ സമിതി രൂപീകരിക്കുന്നു. ഖത്തര്‍ ലോയേഴ്‌സ് അസോസിയേഷന്‍(ക്യുഎല്‍എ) വൈസ് പ്രസിഡന്റ് ജസ്്‌നാന്‍ മുഹമ്മദ് അല്‍ഹിജ്‌രിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ ദോഹയില്‍ നടന്ന തൊഴിലാൡപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താഴ്ന്ന വരുമാനക്കാരായ തൊഴിലാൡകളുടെ തര്‍ക്കങ്ങള്‍ കോടതിയില്‍ എത്തുമ്പോള്‍ സൗജന്യമായാണ് ഖത്തര്‍ ലോയേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ അവര്‍ക്ക് വേണ്ടി ഹാജരാകുന്നത്. ഖത്തര്‍ മനുഷ്യാവകാശ സമിതി മുഖാന്തരമുള്ള കേസുകളിലാണ് ഇത്തരത്തില്‍ അംഗങ്ങള്‍ സൗജന്യമായി ഹാജരാകുന്നത്. മനുഷ്യാവകാശ സമിതിയുമായി ക്യുഎല്‍എക്ക് പങ്കാൡത്തവും സഹകരണ കരാറും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അവര്‍ക്ക് നിയമ സഹായം നല്‍കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ഭരണ നിര്‍വഹണ തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയവും സുപ്രിം ജസ്റ്റിസ് കമ്മിറ്റിയും യോജിച്ച്  പഠനം നടത്തിവരുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു നിയമം രൂപീകരിക്കുന്നത് സംബന്ധിച്ചാണ് പരിശോധിക്കുന്നതെന്നും ഹിജ്‌രി പറഞ്ഞു. ഇത്തരം ഒരു നിയമം പ്രാബല്യത്തിലാവുന്നതോടെ തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പെട്ടന്ന് പരിഹാരം കാണാന്‍ കഴിയും. നിലവില്‍ വര്‍ഷത്തില്‍ 68 ശതമാനം തൊഴില്‍ സംബന്ധിയായ കേസുകള്‍ക്കേ പരിഹാരം കാണാന്‍ കഴിയുന്നുള്ളൂ. പുതിയ നിയമം വരുന്നതോടെ ഇതിന്റെ നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയുകയും തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ നീതി ലഭിക്കുന്നതിന് ഇത് സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ കേസിന് തീര്‍പ്പാവുന്നത് വരെ തൊഴിലാളിക്ക് നിയമപരമായി ലഭിക്കേണ്ട എല്ലാആനുകൂല്യങ്ങളും ഉറപ്പുവരുത്തുകയും ജോലി ചെയ്യാനും കഴിയണമെന്നും കോണ്‍ഫറന്‍സില്‍ സംസാരിച്ച ഐന്‍ ഷംസ് യൂനിവേഴ്‌സിറ്റി നിയമ വിഭാഗം മുന്‍ ഡീന്‍ പ്രഫ. അല്‍സെയ്ദ് ഈദ് നെയ്ല്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss