|    Jul 16 Mon, 2018 12:56 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തൊഴില്‍വകുപ്പ് കേസുകള്‍ക്കായി പ്രത്യേക സംവിധാനം

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം: ഹൈക്കോടതിയിലെ തൊഴില്‍വകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ കാര്യക്ഷമമായി നടത്തുന്നതിനു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നു തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോണസ് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഓണത്തിനു മുമ്പുതന്നെ പരിഹരിക്കണമെന്നും തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. വകുപ്പിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ അടിയന്തരമായി നികത്തും. വകുപ്പിന്റെ പുനസ്സംഘടന സംബന്ധിച്ച ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ പഠന റിപോര്‍ട്ടിലെ പ്രായോഗിക വശങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss