|    Oct 17 Tue, 2017 7:03 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തൊഴില്‍മേഖലയിലെ ചൂഷണം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി; യുവജന കമ്മീഷന്‍ ജോബ്‌പോര്‍ട്ടല്‍ ആരംഭിച്ചു

Published : 8th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തേക്ക് തൊഴില്‍ തേടി പോവുന്നവര്‍ നേരിടേണ്ടി വരുന്ന തൊഴില്‍ ചൂഷണം അവസാനിപ്പിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴില്‍ അന്വേഷകര്‍ക്കായി സംസ്ഥാന യുവജന കമ്മീഷന്‍ തയ്യാറാക്കിയ ജോബ് പോര്‍ട്ടലിന്റെ (ംംം.സ്യെരഷീയ.െരീാ )ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള തൊഴില്‍ ഇവിടെ ലഭ്യമല്ലാത്തതിനാല്‍ സംസ്ഥാനത്തിന് പുറത്തും രാജ്യത്തിനു പുറത്തും ജോലിയെടുക്കാന്‍ യുവാക്കള്‍ നിര്‍ബന്ധിതരാവുന്നു. എന്നാല്‍ പല ഘട്ടത്തിലും വിദേശത്ത് ജോലിതേടി പോവുന്നവര്‍ വഞ്ചിക്കപ്പെടുന്നുണ്ട്.
വിദേശ ജോലിക്ക് പോവുന്നവരെ സംരക്ഷിക്കുന്ന സംവിധാനം പൂര്‍ണതയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വിദേശത്ത് എത്തുന്നവര്‍ അവിടെ ഏതു തൊഴിലില്‍ ഏര്‍പ്പെടുന്നുവെന്ന കാര്യത്തില്‍ പലപ്പോഴും വ്യക്തത വരുത്താനാവുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ചൂഷണത്തിന് ഇരയാക്കപ്പെടുന്നവര്‍ക്ക് പലപ്പോഴും എംബസികളുടെ സഹായം ലഭ്യമാക്കാന്‍ സാധിക്കുന്നില്ല എന്നതും വസ്തുതയാണ്. ഇക്കാര്യങ്ങളെ സംബന്ധിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി സംസാരിച്ചിരുന്നു. തൊഴില്‍ ഇല്ലാതെ യുവാക്കള്‍ക്ക് നാട്ടില്‍ നിരാശപ്പെടേണ്ടി വരില്ല. പല മേഖലകളും നല്ല രീതിയില്‍ അഭിവൃദ്ധിപ്പെടാനുണ്ടെങ്കിലും എല്ലാവര്‍ക്കും തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക