|    Feb 26 Sun, 2017 6:33 pm
FLASH NEWS

തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി

Published : 28th November 2016 | Posted By: SMR

പാലക്കാട്: തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികള്‍ക്ക് 200 ദിവസമെങ്കിലും തൊഴില്‍ നല്‍കാന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യാന്‍ ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചാല്‍ ഇത് സാധ്യമാവും. കെ കൃഷ്ണന്‍കുട്ടി എംഎല്‍എയാണ്  ഇത് സംബന്ധിച്ച് ആവശ്യമുന്നയിച്ചത്.  തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം ആസ്തി വികസനമെന്നതിലുപരി ദാരിദ്ര ലഘൂകരണമാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. വരള്‍ച്ച മൂലം രണ്ടാം വിള കൃഷിയിറക്കാത്തതിനാല്‍ തൊഴിലാളികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.  വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഉള്‍പ്പെടുത്തി കനാലുകള്‍ വൃത്തിയാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇതിനുള്ള പദ്ധതി നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നവംബര്‍ 30നകം അതത് പഞ്ചായത്തില്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. തിരഞ്ഞെടുത്ത 12 പഞ്ചായത്തുകളില്‍ കിണര്‍ റീചാര്‍ജിങ് നടത്തുന്നതിനള്ള ജലസുഭിക്ഷ പദ്ധതി, മലമ്പുഴ-ചിറ്റൂര്‍ മണ്ഡലങ്ങളില്‍ ഒമ്പത് കോടി ചെലവില്‍ മിഷന്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍ പദ്ധതി എന്നിവയ്ക്ക് തൊഴിലാളികളെ ഉപയോഗിക്കും. ചിറ്റൂര്‍ പുഴയില്‍ നിന്ന് കുടിവെള്ളത്തിനായി കനാലുകളിലൂടെ നല്‍കുന്ന വെള്ളം കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജലസേചന വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കുന്നതിന് താലൂക്ക് തലത്തില്‍ ജലസേചനം, തദ്ദേശസ്വയംഭരണം, ഭൂജലം, വാട്ടര്‍ അതോറിറ്റി, റവന്യൂ വകുപ്പുകളുടെ യോഗം എല്ലാ ആഴ്ചകളിലും ചേരും. കുടിവെള്ള വിതരണത്തിനുള്ള അപേക്ഷകള്‍ തഹസില്‍ദാറുടെ റിപോര്‍ട്ട് സഹിതം നല്‍കിയാല്‍ മാത്രമേ അംഗീകരിക്കൂ. സ്വകാര്യ വ്യക്തികള്‍ വീടുകളിലെ കുളങ്ങളും കിണറുകളും വൃത്തിയാക്കുന്നതിന് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുമ്പോള്‍ വില്ലേജ് ഓഫിസില്‍ വിവരമറിയിക്കണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day