|    Oct 23 Tue, 2018 8:51 am
FLASH NEWS

തൊഴിലുറപ്പ്: വ്യാജ ഒപ്പിട്ട് പണം തട്ടിയതായി ആരോപണം

Published : 13th September 2017 | Posted By: fsq

 

കേണിച്ചിറ: പൂതാടി പഞ്ചായത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ മസ്റ്റര്‍റോളില്‍ വ്യാജ ഒപ്പിട്ട് മേറ്റും പഞ്ചായത്ത് സിഡിഎസ് അംഗവുമായ വനിത പണം തട്ടിയതായി ആരോപണം. സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത പഞ്ചായത്തിലെ പ്രതിപക്ഷ കക്ഷിയുടെ വാര്‍ഡംഗത്തിന് ഭീഷണി. പൂതാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് സംഭവം നടന്നത്. തൊഴിലെടുക്കാതെ വ്യാജ ഒപ്പിട്ട് പണം തട്ടിയത് വാര്‍ഡംഗം കണ്ടെത്തുകയും ക്രമക്കേട് നടത്തിയ സ്വന്തം പാര്‍ട്ടിക്കാരിയെ സംരക്ഷിക്കാന്‍ വാര്‍ഡംഗം താല്‍പര്യം കാണിക്കാതെ നടപടിക്ക് ശുപാര്‍ശ ചെയ്തതുമാണ് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത്. പ്രാദേശിക നേതാക്കള്‍ മുതല്‍ പഞ്ചായത്ത് ജില്ലാ നേതൃത്വം വരെ കിണഞ്ഞു ശ്രമിച്ചിട്ടും വാര്‍ഡംഗം നിലപാട് മാറ്റാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭീഷണിയോടൊപ്പം പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുമെന്ന ഘട്ടം വരെ എത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹം ഒളിവില്‍പോയി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss