|    Feb 21 Tue, 2017 11:07 am
FLASH NEWS

തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കാന്‍ കര്‍മ പദ്ധതി തയ്യാറാക്കും

Published : 25th October 2016 | Posted By: SMR

തൃശൂര്‍: ജില്ലയില്‍തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ കര്‍മ പരിപാടി തയ്യാറാക്കണമെന്ന് ദിശ കമ്മിറ്റി ചെയര്‍മാന്‍ പി കെ ബിജു എംപി. കേന്ദ്രപദ്ധതികളുടെ പുരോഗതിവിലയിരുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നേരത്തെയുണ്ടായിരുന്ന വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി പു ന സ്സംഘടിപ്പിച്ചതാണ് ദിശ കമ്മിറ്റി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച്ആവര്‍ത്തന സ്വഭാവമുളള പ്രവര്‍ത്തികള്‍ക്ക് പകരമായി ആസ്തിവികസന പദ്ധതികള്‍ മാത്രമാണ് നടപ്പിലാക്കാന്‍ കഴിയുന്നത്. ഇതനുസരിച്ച് മെറ്റിരീയല്‍ ഉപയോഗിച്ചുളള ജോലികള്‍ കൂടുതലായി ഏറ്റെടുക്കേണ്ടി വരുന്നുണ്ട്. ഇതിനനുസരിച്ച് എല്ലാ ഗ്രാമപഞ്ചായത്തിലും മെറ്റീരിയല്‍ പ്രൊക്വയര്‍മെന്റ് കമ്മിറ്റി രൂപീകരിക്കുന്ന നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇനി മൂതല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ മെറ്റീരിയല്‍ വര്‍ക്കുകള്‍ തുടങ്ങി ആദ്യത്തെ 10 മാസത്തിനകം പൂര്‍ത്തീകരിക്കാവുന്ന വിധത്തില്‍ ക്രമീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ പുതിയസര്‍ക്കുലര്‍ അനുസരിച്ച് തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏറ്റെടുക്കാവുന്ന പദ്ധതികള്‍ അടങ്ങിയ പട്ടിക എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും വിതരണം ചെയ്യണം. എന്‍ആര്‍എല്‍എം വഴി നടപ്പിലാക്കുന്ന സര്‍വേയുടേയോ, മറ്റു പ്രവൃത്തിയുടെയോവിവരങ്ങള്‍ ഒന്നുംതന്നെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ അറിയുന്നില്ലെന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ പരാതി പരിഹരിക്കണമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പിഎംജിഎസ്‌വൈ പദ്ധതി അനുസരിച്ച് തുടക്കം മുതല്‍ അവസാനം വരെ മതിയായ വീതിയുളള റോഡുകള്‍ മാത്രം എടക്കുക, മതിയായവീതിയില്‍ ഭൂമി ഏറ്റെടുത്തിന് ശേഷം മാത്രം ടെണ്ടര്‍ നടപടികള്‍ചെയ്യുക,  റോഡിന്റെകാര്യങ്ങള്‍ തദ്ദേശസ്വയം ഭരണവകുപ്പിന്റെ അനുവാദത്തോടെ മാത്രംതീരുമാനമെടുക്കുന്നതിനും എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ യോഗം ചുമതലപ്പെടുത്തി. 710 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവ് വരുന്ന വീടുകള്‍ താമസയോഗ്യമല്ലഎന്നും, 1000 സ്‌ക്വയര്‍ ഫീറ്റില്‍ താഴെയുളള വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിനുളള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഐഎവൈ പദ്ധതിയനുസരിച്ച് ഗുണഭോക്താവ് മരണപ്പെട്ടാല്‍ ആശ്രിതന് വീട് അനുവദിക്കുന്നതിലുളള തടസങ്ങള്‍ മാറ്റുന്നതിനും സര്‍ക്കാരിനോടാവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു. ദേശീയകുടുംബ ക്ഷേമ പദ്ധതി പ്രകാരം 2016-17 സാമ്പത്തിക വര്‍ഷത്തിലെ വിതരണത്തിനായി മാത്രം അഞ്ച് കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണം. ഇതിനായി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കുന്നതിനും തീരുമാനിച്ചു. ജില്ലയിലെ നഗരസഭകള്‍വഴി നടപ്പിലാക്കുന്ന പദ്ധതികള്‍ കൂടിയോഗത്തില്‍ വിലയിരുത്തി. അവലോകന യോഗത്തില്‍ ഹാജരാകാത്ത നിര്‍വഹണോദ്യോഗസ്ഥര്‍ക്കെതിരെകര്‍ശന നടപടിസ്വീകരിക്കണമെന്ന് തീരുമാനിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് പി കെ അനന്തകൃഷ്ണന്‍, പ്രൊജക്ട് ഡയറക്ടര്‍ കെ ജി തിലകന്‍, ജോയിന്റ് പ്രോഗ്രാം കോര്‍ഡിറ്റേര്‍ എന്‍ വിനോദിനി, വിവിധ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക