|    Feb 28 Tue, 2017 1:53 am
FLASH NEWS

തൊഴിലുറപ്പ് പദ്ധതി അജണ്ടയിലില്ല; നഗരസഭ യോഗത്തില്‍ നിന്ന് സിപിഎം അംഗങ്ങള്‍ ഇറങ്ങിപ്പോയി

Published : 11th November 2016 | Posted By: SMR

പാലക്കാട്: പട്ടാമ്പി നഗരസഭാ യോഗത്തില്‍ നിന്ന് സിപിഎം അംഗങ്ങള്‍ ഇറങ്ങിപ്പോയി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഭരണ സമിതി യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. പട്ടാമ്പി പഞ്ചായത്ത് നഗരസഭയാവുന്നതിന് മുമ്പ് 650തോളം തൊഴിലാളികള്‍ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി തൊഴിലെടുത്തിരുന്നു. 2015 നവംബര്‍ 1 നാണ് ഗ്രാമപഞ്ചായത്ത് നഗരസഭയാവുന്നത്. തുടര്‍ന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തിവച്ചു. നഗരസഭ രൂപീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നഗരസഭയില്‍ ബദല്‍ സംവിധാനമായ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിക്കാനുള്ള ഒരു നടപടിയും യുഡിഎഫ് നേതൃത്വം നല്‍കുന്ന നഗരസഭ ഭരണ സമിതി സ്വീകരിച്ചില്ല. കഴിഞ്ഞ എല്ലാ ഗ്രാമസഭകളിലും തൊഴിലുറപ്പ് തൊഴിലാളികള്‍ എത്രയും വേഗം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അപ്പോഴെല്ലാം ഉടന്‍ പ്രവര്‍ത്തി ആരംഭിക്കുമെന്ന മറുപടിയാണ് നഗരസഭ അധികൃതര്‍ തിരിച്ച് നല്‍കിയത്. തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുക എന്നതാണ് ഭരണ സമിതിയുടെ ലക്ഷ്യമെന്ന് സിപിഎം കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടുത്താന്‍ ഭരണ സമിതി തയ്യാറാവത്തതിനെ തുടര്‍ന്നാണ് കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌ക്കരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day