|    Jun 20 Wed, 2018 3:11 pm
FLASH NEWS

തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതി ; പഞ്ചായത്ത് സെക്രട്ടറിയടക്കം മൂന്ന് ജീവനക്കാര്‍ക്ക്് സസ്‌പെന്‍ഷന്‍

Published : 8th October 2016 | Posted By: Abbasali tf

ബദിയടുക്ക: തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയടക്കം മൂന്നുജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി സൂപ്പി, അസി. സെക്രട്ടറി പ്രമോദ്, അക്കൗണ്ടന്റ് ലതിക എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. 2015ല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബദിയടുക്ക പഞ്ചായത്ത് 11ാം വാര്‍ഡിലെ പെര്‍ളടുക്ക-ചെടേക്കാല്‍ റോഡരികില്‍ ഓവുചാല്‍ നിര്‍മിച്ചുവെന്ന് കാണിച്ച് തുക അനുവദിച്ചതിനാണ് നടപടി. ഈ റോഡിന്റെ സൈഡിലെ പുല്ലുകള്‍ നീക്കിയതല്ലാതെ ഓവുചാല്‍ നിര്‍മിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് ചെടേക്കാലിലെ മുഹമ്മദ് കുഞ്ഞി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സ്ഥലം പരിശോധിച്ച് സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബദിയടുക്ക പഞ്ചായത്തിലെത്തി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്. അടുത്തമാസം വിരമിക്കാനിരിക്കെയാണ് സൂപ്പിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. പ്രമോദ് നേരത്തെ വയനാട്ടിലേക്ക് സ്ഥലംമാറി പോയിരുന്നു. ലതിക പ്രസവാവധിയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss